റോവും ജൂഹിയും വിവാഹിതര്‍ ആണോ ?? റിമിയുടെ ചോദ്യത്തിന് മറുപടി നല്‍കി താരങ്ങള്‍ – വീഡിയോ വൈറല്‍

ഉപ്പും മുളകിലെ ലച്ചുവിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കുകയാണ് .സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പ്രണയജോഡികളാണ് ഉപ്പും മുളകും താരം ജൂഹി രുസ്തഗിയും ഡോ. റോവിൻ ജോർജും. ഇപ്പോഴിതാ, വാലന്റൈന്‍ ദിനത്തിൽ റിമി ടോമി അവതാരക ആയ ഒന്നും ഒന്നും മൂന്നില്‍ അതിഥികളായി എത്തുന്നത് ജൂഹിയും റോവുമാണ്. അവരോട് ചോദിക്കുന്ന ചോദ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത് .നിങ്ങള്‍ നിലവില്‍ വിവാഹിതര്‍ ആണോയെന്നും, എന്‍ഗേജ്മെന്റ് കഴിഞ്ഞോ എന്നും റിമി ഇരുവരോടും ചോദിക്കുന്നുണ്ട്. എന്നാല്‍ ഇല്ല എന്നാണ് ഇവര്‍ മറുപടി നല്‍കുന്നത്. തന്‍രെ വിവാഹത്തിന്റെ തീയതിയും ക്ഷണക്കത്തും വരെ ചിലര്‍ പ്രചരിപ്പിച്ചിരുന്നുവെന്നായിരുന്നു ജൂഹി പറഞ്ഞത്. വേറൊരാളുടെ ജീവിതം വെച്ച് അവരുടെ പബ്ലിസിറ്റിക്ക് വേണ്ടി അങ്ങനെ ചെയ്യുന്നത് വല്ലാതെ വിഷമിപ്പിച്ചിരുന്നുവെന്ന് ജൂഹി പറയുന്നു.


പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകം വൈറല്‍ ആയിക്കഴിഞ്ഞു. പ്പും മുളകില്‍ നിന്നും ജൂഹി പിന്‍മാറിയതോടെ ആരാധകര്‍ നിരാശയിലായിരുന്നു. പഠനവുമായി മുന്നേറുകയാണെന്നറിഞ്ഞപ്പോള്‍ ഇടയ്‌ക്കെങ്കിലും വന്നൂടേയെന്നായിരുന്നു ചോദ്യം. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലെ അവസരം സ്വീകരിക്കുമെന്ന് ജൂഹി പറഞ്ഞിരുന്നു.

Scroll to Top