ജൂനിയർ ചിരുവിന്റെ വ്യത്യസ്ത മാനസിവസ്ഥകൾ,എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന് മേഘ്‌ന.

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്.തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്.മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

മകന് പത്തുമാസം ആയ ശേഷമാണ് താരം മകന്റെ പേരിടൽ ചടങ്ങ് നടത്തിയത്, തന്റെ മകന്റെ പേരിടൽ ചങ്ങിനോട് അനുബന്ധിച്ചുള്ള വീഡിയോയും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു, ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. റായൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്. സംസ്കൃതത്തിൽ രാജകുമാരൻ എന്നാണ് ഈ വാക്കിന് അർത്ഥം.ഒന്നാം പിറന്നാൾ ദിനത്തിൽ മകനെ ചേർത്തുപിടിച്ചുള്ള ചിത്രവും ഒപ്പം ജന്മദിനാഘോഷതിന്റെ വീഡിയോയുമെല്ലാം താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ്.

ദീപാവലിയോട് അനുബന്ധിച്ചാണ് പോസ്റ്റ്‌. മകന്റെ ഫോട്ടോയ്ക്കൊപ്പമാണ് പോസ്റ്റ്‌. പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ,രായാന്റെ നിരവധി മാനസികാവസ്ഥകൾ. എല്ലാവർക്കും വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. കൂടാതെ എന്റെ അനുഗ്രഹങ്ങൾ എണ്ണാൻ പഠിക്കുന്നു. ഈ ലില്ലി എന്റെ അത്ഭുതമാണ്. ഈ ആഘോഷം എല്ലാവരുടെയും ജീവിതത്തിൽ തെളിച്ചവും പരിധിയില്ലാത്ത സന്തോഷവും കൊണ്ടുവരട്ടെ. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top