എന്റെ വലത് കയ്യേക്കാൾ വലുതല്ല ഒരു ജീവനും,ഛത്തീസ്‌ഗഡുകാരി ജീവിതത്തിലേക്ക് വന്ന കഥ ഇങ്ങനെ.

പ്രാണൻ പകുത്ത് തന്നവളെ തന്റെ പ്രാണനിൽ പാതിയാക്കി വികാസ് എന്ന ചെറുപ്പക്കാരൻ. കേൾക്കുമ്പോൾ അദ്ഭുതം തോന്നുമെങ്കിലും, യഥാർത്ഥ ജീവിതത്തിൽ നടന്ന ഈ കഥ ത്യാഗം കൊണ്ട് ദിവ്യാനുരാഗത്തിൻ ജീവിതം പടുത്തുയർത്തിയവരുടെതാണ്. നായിക ജ്യോതിയാണ്, നായകൻ വികാസും. തീർത്തും അപരിചിതനായ, ആദ്യമായി കാണുന്ന ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ പകരമായി നിങ്ങളുടെ കൈകൾ മുറിച്ചു നൽകാമോ? ഇതിന് പലരുടെയും ഉത്തരം ഇല്ല എന്നാണെങ്കിൽ, ജ്യോതി എന്ന പെൺകുട്ടിയുടെ ഉത്തരം അതെ എന്ന് തന്നെയാണ്. അത് തന്നെയാണ് ജ്യോതി എന്ന പെൺകുട്ടി തന്റെ ജീവിതത്തിലും ചെയ്തത്.2010 ജനുവരി മൂന്നിനാണ് ഛത്തീസ്‌ഗഡുകാരിയായ ജ്യോതിയുടെ ജീവിതത്തിലേക്ക് അപരിചിതനായ ജവാൻ വികാസ് കടന്ന് വന്നത്.ഛത്തീസ്‌ഗഡ് ദുര്‍ഗിലെ മൈത്രി കോളജിലെ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു ജ്യോതി.അവിടെ അവധി ദിനത്തിൽ ഹോസ്റ്റലില്‍ നിന്നു ബച്ചേലിയിലെ വീട്ടിലേക്ക് പോകാനായി ജ്യോതി ബസില്‍ കയറി. അവിടെ തുടങ്ങുകയാണ് സംഭവങ്ങൾ. അതേ ബസിലെ സഹയാത്രികനായിരുന്നു വികാസ്.

കണ്ണടച്ചു തുറക്കും മുന്നേ എതിര്‍വശത്തു നിന്നും ഒരു ട്രാക്ടര്‍ നിയന്ത്രണം വിട്ടു ബസിന് നേരെ വന്നു. വികാസ് ബസിൽ ജനലിന്റെ അടുത്ത് തല ചായിച്ച് ഉറങ്ങുക ആയിരുന്നു. വികാസ് ഒഴികെ മറ്റെല്ലാവരും ഒരു വശത്തേക്കു മാറി രക്ഷപ്പെടാന്‍ ഓടി. എന്നാൽ വികാസ് ഇതൊന്നുമറിയാതെ മയക്കത്തിൽ ആയിരുന്നു.വികസിനെ രക്ഷിക്കാനായി തൊട്ടുപുറകില്‍ ഇരുന്ന ജ്യോതി സ്വന്തം കൈകൾ കൊണ്ട് വികാസിന്റെ തല തട്ടിമാറ്റി.ആ സമയത്ത് തന്നെ ട്രാക്ടർ ഇടിച്ചു ജ്യോതിയുടെ കൈപ്പത്തിയറ്റു വീണു. ഇതു കണ്ടുകൊണ്ടാണ് വികാസ് ഞെട്ടിയുണര്‍ന്നത്. തന്നെ രക്ഷിക്കാന്‍ ശ്രമിച്ചാണ് ജ്യോതിയുടെ കൈ നഷ്ടമായതെന്നു വികാസ് മനസ്സിലാക്കി.അപ്പോൾ തന്നെ വികാസ് ജ്യോതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.അവിടെ നിന്നും ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിലും റായ്പൂരിലെ രാമകൃഷ്ണ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലും കൊണ്ട് പോയി. എവിടെയും ഫലം കണ്ടില്ല.ജ്യോതിയുടെ കൈ തുന്നി ചേര്‍ക്കാനാകാതെ മുറിച്ചു കളയേണ്ടിവന്നു

ഈയൊരു ഒറ്റ കാരണത്താൽ ജ്യോതിയുടെ വീട്ടുകാർ ഇറക്കി വിട്ടു വീട്ടിൽ നിന്നും.എന്നാൽ ജ്യോതിയ്ക്ക് കൂട്ടായി വികാസ് എത്തി. സിമ്പതി കാരണമാണ് വികാസിന്റെ തീരുമാനം എന്നു കരുതി ജ്യോതി ആദ്യം വിവാഹത്തെ എതിര്‍ത്തു.പിന്നീട് വികാസിന്റെ സ്നേഹത്തിനു മുന്നിൽ തീരുമാനം മാറ്റുകയായിരുന്നു. 2011 ഏപ്രില്‍ 13ന് പാലക്കാട് കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വച്ചു ഇരുവരും വിവാഹിതരായി. ഇപ്പോള്‍ കോയമ്പത്തൂരിലാണ് വികാസിന്റെ ജോലി. ഇവർക്ക് എട്ടും നാലും വയസുള്ള രണ്ടു മക്കളുണ്ട്.എന്റെ വലത് കയ്യേക്കാൾ വലുതല്ല ഒരു ജീവൻ എന്നാണ് ഇതേപ്പറ്റി ജ്യോതിയ്ക്ക് പറയാനുള്ളത്. ഇപ്പോഴിതാ ജ്യോതി ജനങ്ങളുടെ പ്രതിനായികനായി ഇറങ്ങാൻ നിൽക്കുന്നു.ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ജ്യോതി നിൽക്കുന്നത്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടു ബ്ലോക്ക് പഞ്ചായത്തിലേക്ക് പട്ടതലച്ചി ഡിവിഷനില്‍ നിന്നുമാണ് ജ്യോതി മത്സരരംഗത്ത് എത്തുന്നത്.

Scroll to Top