ജ്യോത്സിനയുടെ ആറ് വയസുകാരൻ മകന്റെ പ്രകടനം കണ്ട് എഴുന്നേറ്റ് നിന്ന് കയ്യടി നൽകി വേദി

പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിൽ പിന്നണി പാടിക്കൊണ്ട് ജ്യോത്സിന സിനിമാലോകത്തെത്തിയെങ്കിലും നമ്മൾ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ്‌ പ്രശസ്തയായത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകൾക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്.സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക്, മനസ്സിനക്കരെ എന്നചിത്രത്തിലെ മെല്ലെയൊന്നു പാടൂ, പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്‌സ്നയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്‌.

ക്ലാസ്‌മേറ്റ്സ്, നോട്ട്ബുക്ക്, പോത്തൻ വാവ, ഡോൺ, ജന്മം എന്നീ ചിത്രങ്ങളിലും ജ്യോത്സ്‌ന പാടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ജ്യോത്‌സ്ന, പ്രധാന ടെലിവിഷൻ ചാനലുകളിൽ റിയാലിറ്റി സംഗീത പരിപാടികളിലും പരസ്യത്തിലും പങ്കെടുക്കുന്നുണ്ട്.ജ്യോത്സ്നയുടെ മകൻ ശിവത്തിന്റെ വലിയ കഴിവുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ആറ് വയസുകാരനായ ശിവം ഫ്ലാഗുകൾ കണ്ട് രാജ്യവും അതിന്റെ തലസ്ഥാനവും അതിവേഗത്തിൽ തിരിച്ചറിഞ്ഞു പറഞ്ഞു.മഴവിൽ മനോരമയിലെ സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർ 4ന്റെ വേദിയിലെത്തിയതായിരുന്നു ശിവം

പരിപാടിയുടെ വിധികർത്താക്കളിലൊരാളാണ് ജ്യോത്സ്ന.പരിപാടിയുടെ അവതാരകനായ മിഥുൻ രമേശ് സ്ക്രീനിൽ കാണിച്ചു കൊടുത്ത ഓരോ രാജ്യത്തിന്റെയും ഫ്ലാഗുകൾ ശിവം അതിവേഗത്തിൽ തിരിച്ചറിഞ്ഞു.ശിവത്തിന്റെ മികച്ച കഴിവ് കണ്ട് മറ്റു വിധികർത്താക്കളായ റിമി ടോമിയും സിത്താര കൃഷ്ണകുമാറും വിധു പ്രതാപും എഴുന്നേറ്റു നിന്ന് കയ്യടി നൽകി.ജ്യോത്സ്നയുടെ ഭർത്താവ് ശ്രീകാന്തും സൂപ്പർ 4ൽ അതിഥിയായി എത്തിയിരുന്നു.ജ്യോത്സിന തന്നെയാണ് തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ ശിവത്തിന്റെ വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

VIDEO

Scroll to Top