തന്റെ പരിചയകുറവാണ് ഇത്രയും വലിയൊരു നടനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യാൻ കാരണം എന്ന് അയാൾ തന്നോട് പറഞ്ഞു ; കെ വി ആനന്ദ്.

മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിന്റെ അഭിനയമികവ് എത്രപറഞ്ഞാലും മതിവരാത്ത ഒന്നാണ്.സൂര്യ നായകനാകുന്ന കാപ്പൻ എന്ന ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാനവേഷം ചെയുന്നു.ചിത്രത്തിലെ ലൊക്കേഷനിലുണ്ടായ ചില കാര്യങ്ങളാണ് സംവിധയകനായ കെ വി ആനന്ദ് പറയുന്നത്.തന്റെ സഹസംവിധായകനെ പറ്റിയാണ് ഇദ്ദേഹം പറയുന്നത്.മോഹൻലാൽ അഭിനയിക്കുന്ന സീനുകളിൽ പലപ്പോഴും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ രംഗങ്ങള്‍ എഡിറ്റ് ചെയ്തു സ്‌ക്രീനില്‍ കണ്ടപ്പോള്‍ സഹസംവിധായകന്‍ ഞെട്ടുകയാണുണ്ടായത്. എങ്ങനെയാണ് ഇത്ര സബ്ടിലായി ഒരാള്‍ അഭിനയിക്കാന്‍ കഴിയുക എന്ന ആശ്ചര്യമായിരുന്നു പിന്നീട് അദ്ദേഹത്തിന്.

ഏത് മീറ്ററില്‍ അഭിനയിക്കണമെന്ന മെഷര്‍മെന്റ് ഇത്രയും വര്‍ഷത്തെ അഭിനയപരിചയമുള്ള ലാല്‍ സാറിന് നന്നായി അറിയാം, തന്റെ പരിചയകുറവാണ് ഇത്രയും വലിയ ഒരു നടനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തതെന്ന് അയാള്‍ തന്നോട് പറഞ്ഞുവെന്നും കെ.വി ആനന്ദ് പറഞ്ഞു.എന്നാൽ മോഹൻലാലിന്റെ അഭിനയത്തെപറ്റി തമിഴ്നടൻ സൂര്യയ്ക്ക് വലിയ മതിപ്പാണ്.ലാൽസാർ സർ സെറ്റിൽ വന്നപ്പോൾ ഭയമുണ്ടായിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലൂടെ എല്ലാവരും കൂളായിമാറുകയായിരുന്നു.

Scroll to Top