‘കാതൽ’ ലൊക്കേഷനിൽ എത്തി സൂര്യ ; ചിത്രം പങ്കുവെച്ച് മമ്മൂക്ക!!

മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ.ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് ഇത്.സിനിമയുടെ ബോർ‌ഡുകളും പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്,ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍.

ഇപ്പോഴിതാ, ജ്യോതികയുടെ ജീവിതപ്പാതിയും തമിഴകത്തിന്റെ പ്രിയതാരവുമായ സൂര്യ കാതൽ ലൊക്കേഷൻ സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.ഇരുവർക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ‌ശേഷമാണ് താരം മടങ്ങിയത്.മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനായി തയാറെടുക്കുന്ന സൂര്യയുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്.

Scroll to Top