കാജൽ അഗർവാൾ അമ്മയാകാനൊരുങ്ങുന്നു ?? പുതുവർഷത്തിലെ സന്തോഷ വാർത്തയ്ക്ക് ആശമ്സകളുമായി ആരാധകർ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജൽ അഗർവാൾ. ബോളിവുഡിലൂടെയാണ് നടി സിനിമ കരിയർ ആരംഭിച്ചതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യൻ സിനിമയിലൂടെയായിരുന്നു.എസ് എസ് രാജമൗലി സംവിധാനം ചെയ്ത മഗധീര എന്ന ചിത്രത്തിന് ശേഷമാണ് കാജളിന്റെ കരിയര്‍ തെളിഞ്ഞത്. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിലാണ് കാജൽ അഗർവാളും കിച്ച്ലുവും വിവാഹിതരായത്. ഇക്കഴിഞ്ഞ ഒക്ടോബർ 30 നാണ് വിവാഹിതരായത്.

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് മുംബൈയിൽ വച്ചായിരുന്നു വിവാഹം. ഇന്റീരിയർ ഡിസൈൻ, വീട് അലങ്കാരം തുടങ്ങിയവക്കുള്ള ഈ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ ഡിസെൺ ലിവിങ്ങിന്റെ സ്ഥാപകനാണ് ഗൗതം കിച്ച്ലു.പ്രേക്ഷകർക്ക് സുപരിചിതയും ഒരുപാട് ഫോളോവേഴ്സുമുള്ള താരമാണ് കാജൽ.ബോളിവുഡിലും അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ ഇപ്പോൾ തമിഴിലും തെലുങ്കിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച നടിയാണ്. സിംഗം, മഗധീര, കവചം, തുപ്പാക്കി, ജില്ല, ടെമ്പർ, മിസ്റ്റർ പെർഫെക്റ്റ്, മാരി, മെർസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ കാജൽ അഗർവാൾ.

ഇപ്പോഴിതാ ആരാധകർക്ക് പുതുവർഷ സമ്മാനമായി കാജല്‍ അമ്മയാകാനൊരുങ്ങുന്നു എന്ന രീതിയിലുള്ള സൂചന നൽകിയിരിക്കുകയാണ് ഭർത്താവ് .ഹിയര്‍ ഈസ് ലുക്കിങ് അറ്റ് യു 2022 എന്ന കുറിപ്പോടെ കാജലിനൊപ്പമുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാം പേജ് വഴി ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ഗര്ഭിണിയായുള്ള സ്ത്രീയുടെ ഇമോജിയും ഇതിനൊപ്പമുണ്ട്.നിരവധി അഭിനന്ദന കമന്റുകളാണ് പോസ്റ്റിന് താഴെ ലഭിക്കുന്നത്.

Scroll to Top