കാളിദാസിന്റെ ജന്മദിനത്തിൽ ആശംസകളുമായി പ്രിയതമ തരിണി.

സോഷ്യൽ മീഡിയയിൽ എങ്ങും കാളിദാസ് ജയറാമിന് വേണ്ടിയുള്ള ജന്മദിനാശംസകൾ ആണ്. അക്കൂട്ടത്തിൽ ശ്രദ്ധേയമാകുന്നത് കാളിദാസിന്റെ കാമുകി തരിണിയുടെ പിറന്നാൾ ആശംസകൾ ആണ്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് തരിണി കാളിദാസിന് ആശംസകൾ നേർന്നത്.എന്തെങ്കിലും കുഴപ്പിക്കുന്ന കാര്യങ്ങൾ എഴുതണമെന്നുണ്ട്. പക്ഷേ ഈ പ്രത്യേക ദിവസം നിന്നോട് കുറച്ച് മാന്യമായി ഇരിക്കാമെന്ന് വിചാരിക്കുന്നു. ഹാപ്പി ബർത്ഡേ കണ്ണാ. നീ എനിക്ക് അമൂല്യമാണ്.

എല്ലാത്തിനും നന്ദി എന്നാണ് തരിണി കാളിദാസിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. ഇതിന് മറുപടി എന്റെ ഉലകം എന്നാണ് കാളിദാസ് കുറിച്ചത്. കാളിദാസ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ തരിണിയുമായുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.തിരുവോണദിനത്തില്‍ ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവെച്ചത്.

ഇതോടെയാണ് കാളിദാസ് ജയറാമും തരിണിയും പ്രണയത്തിലാണ് എന്ന വാര്‍ത്ത പരന്നത്. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി.ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ക്യൂട്ട് റൊമാന്റിക് കപ്പിള്‍ തുടങ്ങിയ കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാളിദാസിന്റെ കാമുകിയാണോ തരുണി എന്ന ചോദ്യങ്ങളും ചിത്രത്തിന് താഴെയുണ്ട് ആയിരുന്നു.

Scroll to Top