ആദ്യത്തെ കാര്യമാക്കുന്നില്ല, രണ്ടാമത്തെ ക്രിമിനൽ കുറ്റം തന്നെയാണ് : നിർമാതാവ് പ്രശോഭ് കൃഷ്ണ

ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന കൽക്കി ഇപ്പോഴും തീയറ്ററുകളിലുണ്ട്. ഒരു മാസ്സ് മസാല എന്റർറ്റൈനെർ ആയാണ് കൽക്കി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തെ തകർക്കുവാൻ വേണ്ടി ഒരു കൂട്ടം ആളുകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവ് പ്രശോഭ് കൃഷ്ണ തന്നെയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ചിത്രത്തെ തകർക്കുവാൻ ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയത്. ചിത്രത്തിന്റെ വ്യാജ പ്രിന്റിന്റെ ലിങ്ക് പങ്കുവെച്ചു കൊണ്ടുള്ള ഒരു വ്യക്തിയുടെ സ്ക്രീൻഷോട്ട് അടക്കമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായ ഈ കാര്യങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്നും ഉടനെ കേസ് കൊടുക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രശോഭ് കൃഷ്ണയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ :ആദ്യത്തേത് കാര്യമാക്കുന്നില്ല … പക്ഷേ രണ്ടാമത്തേത് അതിന് താഴെ വന്ന കമന്റ് ആണ് … ക്രിമിനൽ കുറ്റം തന്നെയാണ് .. കേരളം ഒറ്റക്കെട്ടായി പൊരുതുന്ന ഈ സമയത്ത് പോലും സ്വന്തം സിനിമകളെ മാറ്റിവച്ച് ഇറങ്ങിയ ഒരു ഇൻഡസ്ട്രിയാണ് … തകർക്കാൻ നോക്കരുത്.. Keralapolice Kerala Police Cyberdome

Scroll to Top