ബൈക്ക് യാത്രികനെ തട്ടിയിട്ടിട്ട് അസഭ്യം പറഞ്ഞ് നിർത്താതെ പോയ കല്ലടയുടെ ഗ്ലാസ് തകർത്ത് യുവാക്കൾ : വീഡിയോ.

കല്ലടയ്ക്ക് ഒരുപാട് എതിർപ്പുകൾ വരുന്ന സാഹചര്യമാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ.കല്ലട ബസ് കാരണം ഉണ്ടായ പ്രശ്നങ്ങളും ഓരോന്നായി പൊങ്ങിവരുന്നു.ഇന്നലെ റോഡിൽ മരണപ്പാച്ചിൽ നടത്തിയ കല്ലടയുടെ ബസിനെ തെരുവിൽ തടഞ്ഞ് നിർത്തി യുവാക്കൾ. കൊല്ലം ജില്ലയിൽ വച്ചാണ് സംഭവം. കൊട്ടിയം പള്ളിമുക്കിനടുത്ത് രാത്രി 10.30നാണ് കല്ലട വീണ്ടും അപകടമുണ്ടാക്കിയത്. പള്ളിമുക്ക് പെട്രോൾ പമ്പിന് സമീപത്ത് വച്ച് ബൈക്കിനെ ഉരസിയശേഷം ബൈക്ക് യാത്രക്കാരനെ ജീവനക്കാർ അസഭ്യം പറഞ്ഞു. ശേഷം ബസ് നിർത്താതെ ഒാടിച്ചുപോയി. ഇതു കണ്ടിരുന്ന യുവാക്കൾ ബസിനെ പിന്തുടർന്നു. ഇതിൽ ഒരു ബൈക്കിലും ബസ് തട്ടിയിട്ടതോടെ സംഭവം വഷളാവുകയായിരുന്നു.
ശേഷം ബസ് തടഞ്ഞ യുവാക്കൾ ബസിന്റെ ചില്ലടിച്ച് തകർക്കുകയായിരുന്നു. കല്ലും ഇരുമ്പ് കമ്പിയും കൊണ്ട് ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും അടിച്ചു തകർന്നു.ബസ് നടുറോഡിലിട്ട് ഡ്രൈവർ ഇറങ്ങിയോടി. പിന്നീട് പൊലീസെത്തി മറ്റൊരു ഡ്രൈവറെക്കൊണ്ടാണ് ബസ് റോഡിൽ നിന്നും മാറ്റിയിട്ടത്. യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ പൊലീസ് കയറ്റിവിട്ടു. ഇൗ സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. പൊലീസിനെ സാക്ഷിയാക്കി തന്നെയാണ് നാട്ടുകാർ കല്ലട ബസിന്റെ ചില്ലടിച്ച് തകർത്തത്. വിഡിയോ കാണാം.

Scroll to Top