കള്ളാടിനെ കുറിച്ച് നിതിൻ പോൾ പറയുന്നു

ഈ വേനലിൽ ചൂടില്‍ നിന്നും കുറച്ചു ആശ്വാസം വേണോ ?
എങ്കില്‍ നേരെ വണ്ടി വിട്ടോ കോതമംഗലം കള്ളാട്
തട്ടെകാടും , ഭൂതത്താന്‍കെട്ടും , ഇടമലയാറു൦മൊക്കെ ഉള്ള മ്മടെ കോതമംഗലം തന്നെ.

പോയ ദിവസം 15/2/18 (ഇന്നലെ)

ഭൂതത്താന്‍കെട്ടു ഡാമില്‍ നിന്നും വെള്ളം കൊണ്ട് പോകുന്ന ഒരു അക്യുഡേറ്റ് ആണ് നുമ്മ പറഞ്ഞ നടന്‍ “കള്ളാട്”
നട്ടുച്ചയ്ക്ക് പോലും നല്ല തണുപ്പ് ,കൂട്ടിന് പാടത്തിന്റെ വിശാലതയും, കമുകിന്‍ തോപ്പിന്റെ ശീതള തണലും…. എത്ര സമയം വേണേലും ഈ വെള്ളത്തില്‍ കിടന്നുപോകും ഒന്നിറങ്ങി കഴിഞ്ഞാല്‍. കോതമംഗലം ടൌണില്‍ നിന്നും 7 k m ഉള്ളു ഇവിടെ എത്തിച്ചേരാന്‍. കോതമംഗലം – ഭൂതത്താന്‍കെട്ടു റോഡില്‍ ഒരു 4km പോയാൽ മില്ലും പടി ജംഗ്ഷനിൽ എത്തും.. വലതു വശത്തെക്കുള്ള വഴി ചെന്നാല്‍ നുമ്മ അവിടെ എത്തി.

ഗൂഗിളിന്റെ പുറകെ പോയാല്‍ ചെലപ്പം പണികിട്ടും ,ഇവിടുള്ള ചെട്ടായിമാരൊക്കെ നല്ല തങ്കപ്പന്മാരും , പോന്നപ്പന്മാരുമോക്കെയാ ഗൂഗിളിനെക്കാള്‍ വിശ്വസിക്കാം, ചുമ്മാ ഒന്നു ചോദിച്ചാല്‍ മതി വഴിയൊക്കെ പറഞ്ഞു തരും.

വരുക കുളിക്കുക സന്തോഷം ആയി തിരിച്ചു പോവുക. ..
Tag your friends and remind them for the ride

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management