ഭർത്താവിനെ തേടി കാമുകിയെത്തി; വിവാഹം നടത്തിക്കൊടുത്ത് ഭാര്യ !!

ഭർ‌ത്താവിനെ തേടിയെത്തിയ കാമുകിയെ വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ. തിരുപ്പതി ജില്ലയിലെ ഡക്കിലിയിലെ അംബേദ്കർ നഗറിൽ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റീല്‍സ് താരമാണ് അംബേദ്കർ നഗര്‍ സ്വദേശിയായ കല്ല്യാണ്‍. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയെ കല്ല്യാണ്‍ വിവാഹം കഴിച്ചു. ഇവരും ഒരു റീല്‍സ് താരമാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് വിമലയെ തേടി വിശാഖപട്ടണത്തുനിന്ന് നിത്യശ്രീ എന്ന യുവതിയെത്തി.

കല്യാണിന്റെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു.എന്നാൽ കല്യാണും നിത്യശ്രീയും തമ്മിലുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തു. എന്നാൽ വിമല മുൻകൈയെടുത്ത് വിവാഹം നടത്തുകയാണ്.കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ചായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം.

Scroll to Top