നിസ്‌കാര നിരയുമായി ന്യൂസീലന്‍ഡ് എംബ്ലം : ചിത്രം പങ്കു വെച്ച് വില്യംസൺ

ന്യൂസീലൻഡിലെ മുസ്ലിം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഹൃദയസ്പർശിയായ ഒരു ചിത്രം പങ്കു വെച്ചു . ന്യൂസീലന്റിന്റെ ക്രിക്കറ്റ് ചിഹ്നമായ ചിത്രപ്പുല്ലിന്റെ ഇലയുടെ (സിൽവർ ഫേൺ) രൂപത്തിലുള്ള നിസ്കാര നിരയുടെ (നിസ്കാര സ്വഫ്) ചിത്രമാണത്. ഭീകരാക്രമണത്തിന് ശേഷം നടന്ന ഐക്യദാർഢ്യ പരിപാടിയുടെ പ്രചരണാർത്ഥം വരച്ച പോസ്റ്ററാണ് ഇത്. സിംഗപ്പൂരുകാരനായ ഡിസൈനർ കെയ്ത്ത് ലീയാണ് ഈ പോസ്റ്ററിന് പിന്നിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top