ഗ്ലാമറസ് ലുക്ക്‌ എന്നൊക്ക പറഞ്ഞാൽ ഇതാണ്, കങ്കണയുടെ ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

പ്രേക്ഷകർക്ക് പരിചിതമായ ഇന്ത്യൻ ചലച്ചിത്രനടിയാണ് കങ്കണ റണാവത്. കൂടുതലായും ഹിന്ദി സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്.പ്രശസ്ത സം‌വിധായകനായിരുന്ന ജീവ സം‌വിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രംകങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സം‌വിധായകനായ മഹേഷ് ബട്ട് സം‌വിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.വോ ലംഹേ, ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. തലൈവി എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിൽ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേഷമാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.തേജസ് എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയിരുന്നു.

സര്‍വേഷ് മെവര്‍യാണ് തേജസിന്റെ സംവിധായകന്‍. ‘ഉറി’ എന്ന ചിത്രത്തിന് ശേഷം ‘ആര്‍എസ്വിപി’ നിര്‍മ്മിക്കുന്ന ചിത്രമാണിത്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് കങ്കണ. വിമ ർശനങ്ങളും ഏറെ ഏൽക്കേണ്ടി വന്നിട്ടുണ്ട്.വ്യോമസേനാ പൈലറ്റായാണ് ‘തേജസി’ൽ കങ്കണ എത്തുന്നത്. റോണി സ്ക്രൂവാലയുടെ ആര്‍എസ്‍വിപിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാവും പകലുമില്ലാതെ രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന ശ ക്തരും ധീരരുമായ സേനയിലുള്ള സ്ത്രീകള്‍ക്ക് സമർപ്പിച്ചു കൊണ്ടാണ് സിനിമയുടെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.

ലോക്കപ് റിയാലിറ്റി ഷോയുടെ വിജയാഘോഷത്തിന്റെ ഭാഗമായി മുംബൈയിൽ സംഘടിപ്പിച്ച പാർട്ടിയിലേക്കാണ് ബോൾഡ് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് വൈറൽ ആകുന്നത്.ഡിസൈനർ അൽപന നീരജ് ആണ് ഈ ബീജ് ഫ്യൂച്ചറിസ്റ്റിക് ഗൗൺ ഒരുക്കിയത്. ഗ്ലിറ്ററിങ് എംബ്ബല്ലിഷ്മെന്റ്ഉ ള്ള ഈ ഗൗൺ സ്ട്രാപ്‌ലസ് ആണ്. മുകൾഭാഗത്ത് ഫ്യൂച്ചറിസ്റ്റിക് ഡിസൈനും പ്ലൻജിങ് നെക്‌ലൈനും അഴകു വിടർത്തുന്നു. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top