പ്രതികരിക്കാതിരിക്കുന്നത് ചിലപ്പോൾ നല്ല പ്രതികരണമാണ് ; ഫോട്ടോ പങ്കുവെച്ച് കനിഹ !!!

പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ്, മാമാങ്കം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കനിഹ.മോഡലും നടിയുമൊക്കെയായ താരം സൈബറിടത്തിലെ നിറസാന്നിധ്യമാണ്. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയം തുടങ്ങിയത്. തുടർന്ന് താരം ഇതുവരെ മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നടികളിലൊരാൾ കൂടിയാണ് താരം.മോഡലിംഗിലൂടെ അഭിനയ രംഗത്തേയ്ക്കെത്തിയ കനിഹ പിന്നീട് മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.

കുടുംബവും കരിയറും ഒരുപോലെ കൊണ്ട് പോകുന്ന താരം മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.സുരേഷ് ഗോപി നായകനായ പാപ്പനിലൂടെ മലയാളത്തിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. മമ്മൂട്ടി ചിത്രം മാമാങ്കമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത് ചിത്രം. വിക്രം നായകനാകുന്ന കോബ്രയിലും ഒരു പ്രധാനവേഷത്തിൽ കനിഹ അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തന്റെ ഏറ്റവും പുതിയ ചിത്രമാണ്. പ്രതികരിക്കാതിരിക്കുന്നത് ചിലപ്പോൾ നല്ല പ്രതികരണമാണ്..! എന്നാണ് ഫോട്ടോസിന് താരം അടിക്കുറിപ്പ് കൊടുത്തത്. മോഡേൺ ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടാണ് താരം ഫോട്ടോയിൽ.

Scroll to Top