സൂര്യ മോഹൻലാൽ കൂട്ടുകെട്ട് ആരാധകർ ആഘോഷമാക്കി [കാപ്പാൻ റിവ്യൂ ]

മലയാളസിനിമയുടെ അഹങ്കാരം മോഹൻലാളും തമിഴകത്തിന്റെ ഹീറോ സൂര്യയും ഒന്നിച്ച കാപ്പാൻ ഇന്ന് റിലീസ് ചെയ്യുകയുണ്ടായി.ചിത്രത്തിന് മികച്ച വരവേൽപ്പാണ് തീയേറ്ററുകളിൽ ഉണ്ടായിരുന്നത്.ലാലേട്ടനും സൂര്യയും ഒന്നിക്കുന്ന സിനിമ കാണാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷർ എല്ലാവരും.കെ വി ആനന്ദിന്റെ സംവിധാനത്തിൽ പിറന്ന കാപ്പാന് ഏറെ സവിശേഷതകളാണുള്ളത്.കെ വി ആനന്ദ്, പട്ടുകോട്ടൈ പ്രഭാകർ, കബിലന് വൈരമുത്തു എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സായ്‌യേഷ ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്.സൂര്യയ്ക്കും മോഹൻലാലിനും പുറമെ ആര്യയും ഒരു മികച്ച വേഷം ചെയ്തിരിക്കുന്നു.

കാപ്പാൻ എന്നാൽ രക്ഷകൻ എന്നാണ് അർഥം. പേരുപോലെ തന്നെ തീവ്രവാദികളിൽനിന്നും കോർപറേറ്റ് ഭീമന്മാരിൽനിന്നും രക്ഷിക്കാനായി എത്തുന്നതാണ് സൂര്യയുടെ വേഷം.ആദ്യ പകുതിയിൽ ആക്ഷൻ, കോമഡി രംഗങ്ങൾ എല്ലാം മികച്ചു നിന്നു. ഇന്റർവെൽ ബ്ലോക്ക് ഏതൊരു പ്രേക്ഷകനെയും ഞെട്ടിക്കും എന്ന കാര്യത്തിൽ തീർച്ച. ആദ്യ പകുതിയേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന രണ്ടാം പകുതിയിൽ സാമൂഹിക പ്രസക്തി നിറഞ്ഞ വിഷയവും ചർച്ച ചെയ്യുന്നുണ്ട്. ക്ലൈമാസിനോട് അടുത്തപ്പോൾ പതിവ് കെ വി ആനന്ദ് സ്റ്റൈലിൽ ട്വിസ്റ്റുകൾ കൊണ്ട് പ്രേക്ഷകരെ ആവേശഭരിതരാക്കും. ത്രില്ലടിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഉൾപ്പടെ കോരിതരിപ്പിക്കാൻ പാകത്തിൽ സിനിമയിൽ ചേർത്തിരിക്കുന്നു.ഹാരിസ് ജയരാജ് എന്നത്തേയും പോലെ ഒരിയ്ക്കൽ കൂടി തന്റെ കഴിവ് തെളിയിച്ചു.ദൃശ്യങ്ങളും കഥാപാത്ര പ്രകടനവും ഒപ്പം പശ്ചാത്തലവും ചേർന്നപ്പോൾ മികച്ചിരു സിനിമ അനുഭവം ആയിരുന്നു കാപ്പനിൽ നിന്ന് ലഭിച്ചത്.

ബൊമൻ ഇറാനി, ‍ചിരാഗ് ജാനി, തലൈവാസൽ വിജയ്, ഷംന കാസിം എന്നിവരാണ് മറ്റു താരങ്ങൾ.എം എസ് പ്രഭു ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത്. ആനുകാലിക വിഷയങ്ങളുമായി നോക്കുമ്പോൾ കാപ്പാൻ വെറുമൊരു ആക്ഷൻ ചിത്രം എന്നതിലുപരി പലതും പറഞ്ഞു വയ്ക്കുന്നുണ്ട്. കെ.വി. ആനന്ദ് എന്ന ഛായാഗ്രാഹകന്റെയും സംവിധായകന്റെയും കഴിവുകൾ സമന്വയിക്കുന്ന ചിത്രം സൂര്യ എന്ന നടന് എൻ ജി കെയുടെ ക്ഷീണം അകറ്റുന്നതാണ് ഒപ്പം ആരാധകർക്കും.എന്തായലും തിയേറ്ററിൽ പോയി എല്ലാവരും സിനിമ കാണാണം,പ്രേക്ഷകരെ മടുപ്പിക്കുന്ന ചിത്രമല്ല കാപ്പാൻ

Scroll to Top