സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഏറ്റെടുത്ത് പ്രേക്ഷകർ ; ഹൗസ്ഫുൾ ഷോകളുമായി കാവൽ മുന്നേറുന്നു !!!

അഭിനയ ജീവിതത്തില്‍ ഇടവേളകള്‍ എടുക്കുകയും മടങ്ങി വരികയും ചെയ്യുന്ന സുരേഷ് ഗോപിക്ക് മികച്ചൊരു തിരിച്ചുവരവ് ഒരുക്കിയിരിക്കുകയാണ് കാവൽ. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം എല്ലാ കേന്ദ്രങ്ങളിലും ഹൗസ്ഫുൾ ആയി ഷോ തുടരുകയാണ്. കാവൽ സിനിമ മലയാള സിനിമയുടെ ആക്ഷൻ ഹീറോയെ തിരികെ കൊണ്ടുവന്നെന്നാണ് പ്രേക്ഷകർ ഏകസ്വരത്തിൽ പറയുന്നത്. നിതിൻ രഞ്ജി പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കാവൽ’.സുരേഷ് ഗോപി ആരാധകരെ മാത്രമല്ല ഫാമിലി ആ ക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന വിധമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിതിന്‍ രണ്‍ജി പണിക്കർ ഒരുക്കിയിരിക്കുന്നത്.ആ ക്ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളും കൊണ്ട് സമ്പന്നമായ സിനിമ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുമ്പോൾ അതിൽ പ്രതികാര കഥയും കടന്നുവരുന്നു.

കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത് . ചിത്രത്തിന്റെ സ്പെഷ്യല്‍ ഫാന്‍സ് ഷോ രാവിലെ 7.30 മുതല്‍ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഗംഭീര റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന ചേരുവകളാണ് ചിത്രത്തിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.

രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രി ല്ലറാണ് ‘കാവല്‍’. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍.

Scroll to Top