‘കാവലി’ലൂടെ തൊണ്ണൂറുകളിലെ സുരേഷ് ഗോപിയുടെ തിരിച്ചു വരവെന്ന് പ്രേക്ഷകർ !!

ആ ക്ഷൻ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന സുരേഷ് ഗോപിയുടെ തിരിച്ച് വരവിൽ പ്രധാന ചിത്രമായി മാറിയിരിക്കുകയാണ് ഇന്ന് റിലീസായ ‘കാവൽ ‘ എന്ന ചിത്രം. ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി എത്തുന്ന ചിത്രമാണ് കാവൽ. നിതിൻ രഞ്ജി പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ രഞ്ജി പണിക്കരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചു വരവ് കയ്യടിയോടെയാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. ചിത്രം തൊണ്ണൂറുകളിലെ സുരേഷ് ഗോപിയെ ഓർമിപ്പിക്കുന്നു എന്നാണ് പലരുടെയും അഭിപ്രായം. സിനിമയിലെ പഞ്ച് ഡയലോഗുകളും ആക്ഷൻ സീനുകൾക്കും നല്ല അഭിപ്രായം ലഭിക്കുന്നുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികവുറ്റതായി എന്ന് തന്നെയാണ് ആരാധകരുടെ അഭിപ്രായം. കുടുംബം പ്രേക്ഷകർക്ക് തീയേറ്ററിൽ പോയി അനുഭവിക്കാൻ കഴിയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

ഒരു കാലത്ത് നാട്ടുരാജാവിനെ പോലെ വാണ, കാലക്രമേണ ഒന്നരക്കാലനും അശരണനുമായി മാറിയ ആന്റണിയിൽ (രഞ്ജി പണിക്കർ) നിന്നുമാണ് കഥ ആരംഭിക്കുന്നത്. യൗവ്വനക്കാരായ തന്റെ മകളെയും മകനെയും പലിശക്കാരിൽ നിന്നും ചുറ്റുമുള്ള ശ ത്രുക്കളിൽ നിന്നും സംരക്ഷിക്കാൻ കഴിയാതെ അയാൾ പലപ്പോഴും പരാജയപ്പെടുകയാണ്. ഓരോ ദിവസവും അതിജീവനം ദുസ്സഹമാവുന്ന ആന്റണിയുടെ കുടുംബത്തിന് കാവലായി ഒരാൾ എത്തുന്നു, തമ്പാൻ (സുരേഷ് ഗോപി). നല്ല കാലത്ത് പൊലീസിന് ബദലായി നിന്ന് പാവപ്പെട്ടവർക്കായി ആന്റണി നടത്തിയ പോ രാട്ടത്തിൽ കരുത്തായി കൂടെ നിന്നവൻ. രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന ആ ക്ഷൻ ക്രൈം ത്രി ല്ലറാണ് ചിത്രം പറയുന്നത്.

റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, മുത്തുമണി, സുരേഷ് കൃഷ്ണ, സാദിഖ്, ശങ്കർ രാമകൃഷ്ണൻ, പോളി വൽസൻ, ശ്രീജിത്ത് രവി, പത്മരാജ് രതീഷ്, കണ്ണൻ രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.നിഖിൽ എസ് പ്രവീൺ ആണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. രഞ്ജിൻ രാജിന്റെ പാട്ടുകളും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. ഗുഡ്‌വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Scroll to Top