ഹാപ്പി ബർത്ത്ഡേ, ലവ് യു, കാവ്യയ്ക്ക് പിറന്നാൾ സർപ്രൈസുമായി മീനാക്ഷി ദിലീപ്.

സോഷ്യൽമീഡിയയിൽ ഒന്നും അധികം സജീവമല്ലാതിരുന്ന മകള്‍ മീനാക്ഷി ദിലീപ് അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ മീനാക്ഷി പിന്നീട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മയും സിനിമയിലൂടെയാണ് നിരവധി ആരാധകരെ നേടിയതെങ്കിൽ സോഷ്യൽമീഡിയ വഴിയാണ് മീനാക്ഷി ശ്രദ്ധ നേടിയിരിക്കുന്നത്.ദിലീപിന് ആദ്യ വിവാഹത്തിൽ മഞ്ജുവിലുള്ള മകളാണ് മീനാക്ഷി. മഞ്ജു വാര്യറിന്‍റെ അതെ പോലെ തന്നെയാണ് മീനാക്ഷി എന്ന് ആരാധകർ പറയാറുണ്ട്. ജൂനിയർ മഞ്ജുവെന്നും മീനാക്ഷിക്ക് വിളിപ്പേരുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റയിൽ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.

കാവ്യയുടെ പിറന്നാൾ ആയതിനെ തുടർന്ന് ആശംസകളുമായാണ് താരം എത്തിയത്.ഹാപ്പി ബർത്ത്ഡേ, ലവ് യു,എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കൂടാതെ ഇരുവരും ഒന്നിച്ചുള്ളതും ദിലീപ്പുമായി നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ്‌ ചെയ്തു. നിരവധി പേരാണ് കാവ്യയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. ഇൻസ്റ്റാഗ്രാം പോസ്റ്റും ഇതിനോടകം തന്നെ വൈറൽ ആണ്.ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ച താരമാണ് കാവ്യ മാധവൻ. പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.2009 ഫെബ്രുവരി 5-നു കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി.തുടർന്ന് 2016 നവംമ്പർ 25ന് മലയാള സിനിമാ നടനായ ദിലീപിനെ വിവാഹം ചെയ്തു.

Scroll to Top