കാവ്യ മാധവന്റെ ലക്ഷ്യ ബോട്ടിക്കിൽ തീപിടുത്തം, തുണികളും തയ്യൽ മെഷീനുകൾ ക ത്തി നശിച്ചു.

മലയാള സിനിമതാരം കാവ്യ മാധവന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനത്തിൽ തീപിടുത്തം. കൊച്ചി ഇടപ്പള്ളിയിലെ ലക്ഷ്യ ബൂട്ടീക്കിലാണ് തീപിടുത്തം ഉണ്ടായത്.2015 ളാണ് താരം ഈ ബോട്ടിക് ആരംഭിച്ചത്.ഇടപ്പള്ളി ഗ്രാന്‍ഡ് മാളിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബൂട്ടീക്കിലാണ് തീപിടുത്തമുണ്ടായത്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബൂട്ടീക്കില്‍ തീ പിടുത്തമുണ്ടായത്.

പുറത്ത് പുക കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. അഞ്ചരയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. കടയിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു.ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

Scroll to Top