നിറചിരിയോടെ മകളെ ആദ്യാക്ഷരം കുറിപ്പിച്ച് കാവ്യാ ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!

2018 ഒക്ടോബറിലാണ് ദിലീപ്- കാവ്യ മാധവന്‍ താരദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്ന് പേരിട്ടിരിക്കുന്ന മകളെ ഒന്നാം പിറന്നാളിനാണ് പുറംലോകത്തിന് മുന്‍പില്‍ ഇരുവരും കൊണ്ട് വന്നത്. അതിന് ശേഷം താരപുത്രിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഒടുവില്‍ രണ്ടാം പിറന്നാള്‍ ആഘോഷത്തിനും മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ഫോട്ടോസ് ദിലീപ് പുറത്ത് വിട്ടു.അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സുഹൃത്ത് നദിർഷയുടെ മകളുടെ വിവാഹത്തിന് കാവ്യയും ദിലീപും മീനാക്ഷിയും മാത്രമാണ് പങ്കെടുത്തത്.

താരങ്ങൾ പലരും മക്കളുടെ ഫോട്ടോസ് പുറത്ത് വിടാറില്ല.എന്നാൽ ആരാധകർക്ക് കാണാനുള്ള ആഗ്രഹം ഏറെയാണ്. കഴിഞ്ഞ ദിവസമാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അതിന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു .ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്.

അമ്മ കാവ്യക്കും ദിലീപിനും ഒപ്പം മീനാക്ഷിയും ചടങ്ങിന് ഉണ്ടായിരുന്നു. അതിന്റെ കൂടുതൽ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.കാവ്യ മകളെ കൈ പിടിച്ച് എഴുതുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു. അച്ഛന്റെ തോളിൽ കിടന്നും, ദേവിയെ തൊഴുത് നിൽക്കുന്ന മഹാലക്ഷിമിയെ ചിത്രങ്ങളിൽ കാണാം.ഫോട്ടോഗ്രാഫർ അരുൺ ശങ്കർ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Scroll to Top