തൂവെള്ള ഗൗണിൽ ക്യൂട്ട് ലുക്കിൽ കീർത്തി സുരേഷ്, മാലാഖയെ പോലുണ്ടെന്ന് ആരാധകർ.

2002 ൽ കുബേരൻ എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഇതിനു ശേഷം ഒട്ടേറെ ചിത്രത്തിൽ അഭിനയിച്ചു 2013 ൽ പ്രിയദർശൻ മോഹൻലാൽ കുട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ നായിക സ്ഥാനത്തേക്ക് വന്നു.സഹോദരി രേവതിയുടെ പേരിൽ തുടങ്ങിയ രേവതി കലാമന്ദിർ നിർമ്മിച്ച പൈലറ്റ്‌സ്, അച്ഛനെയാണ്എനിക്കിഷ്ടം, തുടങ്ങിയ ചിത്രങ്ങളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.

കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹ നാഥൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.ബോളിവുഡിലും നടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. എല്ലാ രീതിയിലും കരിയറിൽ തിളങ്ങി നിൽക്കുകയാണ് കീർത്തിയപ്പോൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കീർത്തി. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ നടി പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തൂവെള്ള നിറത്തിലെ ഒരു ഗൗൺ ധരിച്ച് ആരാധക മനം കവർന്ന് സുന്ദരിയായി ഒരു ഷൂട്ട് ചെയ്തിരിക്കുകയാണ് കീർത്തി. കണ്ടാൽ മാലാഖയെ പോലെയുണ്ടെന്നാണ് കീർത്തിയുടെ ആരാധകർ പറയുന്നത്. കിരൺ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.ആശ്രയുടെ ഔട്ട്ഫിറ്റിൽ ശ്രീജ രാജഗോപലാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

Scroll to Top