വൈറ്റ് സാരിയില്‍ സിംപിള്‍ ആന്‍ഡ് ഗ്ലാമര്‍ ലുക്കിൽ കീര്‍ത്തി സുരേഷ് !!വിഡിയോ

തെന്നിന്ത്യന്‍ മുഴുവന്‍ ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്.മഹേഷ് ബാബു നായകനായി എത്തുന്ന സര്‍കാരു വാരി പാട്ടയാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി ഇറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ എത്തിയ താരത്തിന്റെ വിഡിയോയും ചിത്രങ്ങളുമാണ് വൈറലായിരിക്കുന്നത്.ഹൈദരാബാദില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്.വൈറ്റ് സാരിയിലാണ് താരം എത്തിയത്. സിംപിള്‍ ആന്‍ഡ് ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. മഹേഷ് ബാബു, സംവിധായകന്‍ പരശുറാം ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലയാളത്തിൽ ‘വാശി’യാണ് കീർത്തിയുടെ പുതിയ സിനിമ. ടൊവിനോ തോമസ് നായകനാവുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് പൂർത്തിയായത്.കീര്‍ത്തി സുരേഷിന്റെ ഒന്‍പതാമത്തെ തെലുങ്ക് ചിത്രമാണ് സര്‍കാരു വാരി പാട്ട. പരശുറാം ആണ് ‘സര്‍ക്കാരു വാരി പാട്ട’ സംവിധാനം ചെയ്തിരിക്കുന്നത്. പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ‘സര്‍ക്കാരു വാരി പാട്ട’ നിര്‍മിക്കുന്നത്.

സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. മെയ് 12ന് ചിത്രം തീയറ്ററുകളിലെത്തും.ചിത്രത്തിലെ കലാവതി എന്ന എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭോല ശങ്കര്‍, ദസറ എന്നിവയാണ് നടിയുടെ തെലുങ്ക് പ്രൊജക്ടുകള്‍.

Scroll to Top