മെലിഞ്ഞ് സുന്ദരിയായി ബോളിവുഡിലേക്ക് കീർത്തി സുരേഷ് ; ഫോട്ടോസ്.

തമിഴ്സുന്ദരി കീർത്തി സുരേഷിനെ നമുക്ക് എല്ലാവർക്കും പരിചിതമാണ്.മലയാളി നടി മേനകയുടെയും സുരേഷിന്റെയും മകളാണ് കീർത്തി സുരേഷ്.തമിഴിൽ മാത്രമല്ല മലയാളത്തിലും നല്ല റോളുകൾ ചെയ്തിട്ടുണ്ട്.മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ തന്നിലേക്ക് ആകർഷിക്കാൻ കീർത്തിക്ക് കഴിഞ്ഞിട്ടുണ്ട്.മരക്കാർ അറബികടലിന്റെ സിംഹം എന്ന പ്രിയദർശന്റെ ബിഗ് ബഡ്ജറ്റ് സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കീർത്തിയുടെ മേക്ക് ഓവർ ഫോട്ടോസാണ്.

 

താരം ബോളിവുഡിലേക്ക് കയറിയതിന്റെ സൂചനയാണിത്.കീർത്തി മെലിഞ്ഞ് കൂടുതൽ സുന്ദരിയായിരിക്കുന്നു .ബോളിവുഡ് നടൻ അജയ് ദേവ്ഗണുമായാണ് കീർത്തി അഭിനയിക്കുന്നത്.ബധായി ഹോ എന്ന ചിത്രം മുൻഇന്ത്യൻ ഫുട്ബോൾ കോച്ച് സയിദ്അബ്ദുൽ റഹീമിന്റെ ജീവിതം ആസ്പദമാക്കിയാണ്.ബധായി ഹോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സ്പൈനിയിലാണ് നടക്കുന്നത്.ഈ സാഹചര്യത്തിലാണ് കീർത്തിയുടെ ഫോട്ടോ സോഷ്യൽമീഡിയയിലൂടെ വൈറലാകുന്നത്.ഷൂട്ടിങ് ലൊക്കേഷനിൽ ഇടവേള സമയത്താണ് താരം ഫോട്ടോ എടുക്കുന്നത് അത് തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇടുന്നതും.ഇത്‌ കണ്ട പ്രേക്ഷകരൊക്ക കീർത്തിക്ക് ഇത്‌ എന്ത് പറ്റി എന്ന ചോദ്യവുമായാണ് എത്തുന്നത്.കീര്‍ത്തി കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

 

ബോളിവുഡില്‍ രംഗപ്രവേശനം നടത്തുന്നതിനു മുമ്പ് മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായ താരത്തിന് ആരാധകരും വര്‍ദ്ദിച്ചു. ഇതുവരെ ഗ്ലാമര്‍ പ്രദര്‍ശനത്തിനൊന്നും താരം മുന്നോട്ട് വന്നിട്ടില്ല. പുതിയ താരത്തിന്റെ ലുക്ക് കണ്ട് ബോളിവുഡില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറാകുമോ എന്നും ആരാധകന്‍ ആശങ്കപ്പെടുന്നുണ്ട്.മഹാനടിയുടെ വന്‍ വിജയത്തിനു ശേഷം തെന്നിന്ത്യയില്‍ താരമൂല്യം ഉയര്‍ന്ന നായികയായി മാറിയിരിക്കുകയാണ് കീര്‍ത്തി. മുരുഗദോസ്സിന്റെ രജിനികാന്ത് ചിത്രത്തിലും കീര്‍ത്തിയുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ട്.