വലിയ താരമായാലും ആചാരങ്ങളിൽ നോ കോംപ്രമൈസ്, പൊങ്കൽ ആഘോഷിച്ച് കീർത്തി സുരേഷ്.

2002 ൽ കുബേരൻ എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഇതിനു ശേഷം ഒട്ടേറെ ചിത്രത്തിൽ അഭിനയിച്ചു 2013 ൽ പ്രിയദർശൻ മോഹൻലാൽ കുട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ നായിക സ്ഥാനത്തേക്ക് വന്നു.സഹോദരി രേവതിയുടെ പേരിൽ തുടങ്ങിയ രേവതി കലാമന്ദിർ നിർമ്മിച്ച പൈലറ്റ്‌സ്, അച്ഛനെയാണ്എനിക്കിഷ്ടം, തുടങ്ങിയ ചിത്രങ്ങളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.

കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹ നാഥൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.ബോളിവുഡിലും നടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. എല്ലാ രീതിയിലും കരിയറിൽ തിളങ്ങി നിൽക്കുകയാണ് കീർത്തിയപ്പോൾ. ഭോല ശങ്കർ, ദസര, മാമന്നൻ, സൈറൺ എന്നിവയാണ് താരത്തിന്റെ അടുത്ത പ്രൊജക്ടുകൾ.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കീർത്തി. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ നടി പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൊങ്കൽ ആഘോഷിക്കുകയാണ് താരം. മഞ്ഞ കളർ പട്ടുസാരിയിൽ സുന്ദരിയായി പൊങ്കൽ പ്രസാദം ഉണ്ടാകുന്നതും ഫോട്ടോയിൽ കാണാം.കീർത്തിയുടെ കൂടെ തമിഴ് താരം പ്രിയങ്ക മോഹനെയും കാണാം.പൊങ്കലോ പൊങ്കൽ,എന്റെ കുടുംബത്തോടൊപ്പം. എല്ലാവർക്കും മകരസംക്രാന്തി ആശംസകൾ എന്നാണ് താരം ചിത്രങ്ങൾക്ക്‌ ഒപ്പം കുറിച്ചത്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top