സ്വന്തം ചോര ഇറ്റു വീഴുമ്പോഴും ആ വേദന മറന്നു കാക്കക്കും പൂച്ചക്കും കൊടുക്കാതെ ഇന്ന് ഇവിടെവരെ എത്തിച്ച ‘അമ്മ ‘

ഈ മാതൃ ദിനത്തിൽ വൈറൽ ആയ കുറിപ്പ് . കീർത്തി പ്രകാശിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ :
ഒരു സ്ത്രീ പൂണ്ണമാകുന്നത് അമ്മയാകുമ്പോൾ ആണ് എന്നാണ് വിശ്വസിക്കുന്നത് !! ദൈവം എനിക്കും തന്നു രണ്ടു പൊന്നു ആൺമക്കളെ !! വിധി പക്ഷെ എന്റെ മൂത്തമകനെ എത്തിപ്പെടാൻ പറ്റാത്ത ദൂരത്തേക്ക് കൊണ്ട് പോയി !! അഞ്ചു വയസ്സുവരെ അവനെ കുന്നോളം സ്നേഹം കൊടുത്തു കൈകുമ്പിളിൽ വെച്ച് വളർത്തി എടുത്തു !! ഞാൻ എന്ന ‘അമ്മ ‘ മാത്രമായിരുന്നില്ല ,അവന് ഒരുപാടു അമ്മമാരുണ്ടായിരുന്നു !!ജീവിതം ചിലപ്പോൾ അങ്ങനെയാണ് , നമ്മൾ ആഗ്രഹിക്കുന്ന പോലെ നടക്കില്ല കാര്യങ്ങൾ!! എന്നിരുന്നാലും ഒന്നിനും പകരമാവില്ലെങ്കിലും സങ്കട കടൽ ശാന്തമായത് രണ്ടാമത്തെ മകൻ ജനിച്ചപ്പോൾ ആണ് !! അതും , മൂത്ത മകൻ നഷ്ടപ്പെട്ട അതെ ദിവസം , ഡിസംബർ 25 !! ഒരിക്കലും ക്രിസ്മസ് ഉണ്ടാവില്ല എന്ന് കരുതിയിരുന്നപ്പോൾ ദൈവം അത്ഭുതം കാണിച്ചു ,അന്നേ ദിവസം തന്നെ വീണ്ടും ഒരു ആൺകുഞ്ഞിനെ തന്നു , അതും അക്ഷരാർത്ഥത്തിൽ അവനെ പോലെ തന്നെ !! അതുകൊണ്ടു പേരിടാൻ പോലും ഞങ്ങൾക്ക് രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വന്നില്ല !! “കാർത്തികേയൻ ” , ഞങ്ങടെ “കുഞ്ഞൂട്ടൻ” !!

ജീവിതമാകുന്ന വഴിത്താരയിൽ വീണ്ടും പ്രതീക്ഷകളും സ്വപ്നങ്ങളും ചിറക് വെച്ചു !! ‘അമ്മ ‘ ‘അമ്മ തന്നെ ആണ് !! അതിന് പകരം വെക്കാൻ ഈ ഭൂമിയിൽ ഒന്നും ഉണ്ടാവില്ല !! മക്കൾ ഇല്ലാതേ വിഷമിക്കുന്ന അമ്മമാർ ഓർക്കുക , ഇല്ലെങ്കിൽ ഇല്ല എന്ന ദുഃഖമേ ഉള്ളു !! പക്ഷെ കിട്ടിയിട്ട് നഷ്ടപ്പെടുമ്പോൾ ഉള്ള വേദന ഒരിക്കലും പറഞ് അറിയിക്കാൻ പറ്റില്ല !!
ഞാനും ഒരു സ്ട്രോങ്ങ് അമ്മയുടെ മകളാണ് !! മുള്ളുവെച്ച വഴികളിലൂടെ സ്വന്തം ചോര ഇറ്റു വീഴുമ്പോഴും ആ വേദന മറന്നു കാക്കക്കും പൂച്ചക്കും കൊടുക്കാതെ ഇന്ന് ഇവിടെവരെ എത്തിച്ച ‘അമ്മ ‘ എന്റെ ജാജി ‘അമ്മ! !!

10 വർഷം മുൻപ് കാൽ എടുത്തു വെച്ച് കയറിയ വീട്ടിലും എനിക്ക് കിട്ടി എന്റെ ‘അമ്മ , അംബി ‘അമ്മ, !!!
എനിക്ക് കൈത്താങ്ങായി ഈ രണ്ടമ്മമാർ എപ്പോഴും കൂടെ ഉണ്ട് !! ആരൊക്കെ ഒറ്റപ്പെടുത്തിയാലും , ഒരിക്കലും അമ്മമാർ കൈവിടില്ല !! പ്രസവിച്ചാൽ മാത്രം അമ്മയാവില്ല !! നല്ല ഒരു കുഞ്ഞിനെ വാർത്തെടുത്തു മിടുക്കൻ ആയി വളർത്തി അവനോ അവളോ ഉയരങ്ങൾ കീഴടക്കുന്നത് കാണുമ്പോൾ ആയിരിക്കാം ഒരു ‘അമ്മ ശെരിക്കും പൂർണമാകുന്നതു !!
ഈ ലോകത്തിലെ എല്ലാ അമ്മമാർക്കും ,എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം മാതൃദിനാശംസകൾ !!
എല്ലാ അച്ചന്മാർക്കും ആശംസകൾ , അച്ഛന്മാരില്ലെങ്കിൽ എങ്ങനെ ഈ ദിനം ആഘോഷിക്കാൻ പറ്റും ❤️🙌
പ്രണാമം !!(Memoirs by Keerthy Prakash)

Scroll to Top