കുഞ്ഞ്മോൾക്ക് സുരക്ഷയുടെ കരങ്ങളായി കേരളാപോലീസ് : വൈറൽ വീഡിയോ.

കേരളം പ്രളയകയത്തിൽ നിന്നും കരകയറുകയാണ്.എന്ത്കൊണ്ടും മലയാളികളെ തോൽപിക്കാൻ ആകില്ലെന്ന് തെളിയിക്കുകയാണ്.എങ്കിലും പലസ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ട്,അവിടേക്ക് സഹായവുമായി നല്ല മനുഷ്യരും എത്തുന്നുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കേരളപോലീസ് പോസ്റ്റ് ചെയ്ത വീഡിയോ ആണ്.ദുരിതാശ്വാസക്യാംപിൽ നിന്നുള്ള വിഡിയോയാണിത്. പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും അമ്മയുടെ അടുത്തേക്ക് പോകാൻ പോലും കുഞ്ഞ് തയാറാവുന്നില്ല. ‘സുരക്ഷയുടെ കരങ്ങളായ്, കേരളാ പൊലീസ് എന്ന തലവാചകത്തോടെയാണ് വിഡിയോ പൊലീസ് പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം.

Scroll to Top