പ്രശസ്ത നാടക, സിനിമ താരം കെ എൽ ആന്റണി അന്തരിച്ചു

മഹേഷിന്‍റെ പ്രതികാരം പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ കെ എൽ ആന്റണി അന്തരിച്ചു. അദ്ദേഹം അറിയപ്പെടുന്ന ഒരു നാടക നടൻ കൂടെ ആയിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ ലീന. അമ്പിളി, ലാസർഷൈൻ, നാൻസി എന്നിവരാണ് മക്കൾ….

നാടക കളരികളിലൂടെ കലാ ജീവിതം തുടങ്ങിയ കെ എൽ ആന്റണി അടുത്ത കാലത്തായി ആണ് സിനിമ ലോകത് എത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ മഹേഷിന്റെ ചാച്ചൻ ആയി കസറിയ താരം അതിനു ശേഷം ചില ചിത്രങ്ങളിലും വേഷമിട്ടു. ഫോർട്ട് കൊച്ചിക്കാരനാണു കെ.എൽ. ആന്റണി.കൊച്ചിൻ കലാകേന്ദ്രം എന്നൊരു നാടക സമിതി അദ്ദേഹം സൃഷ്ടിച്ചിരുന്നു. സ്വന്തം നാടകങ്ങൾ അതിലൂടെ അദ്ദേഹം പ്രേക്ഷക സമൂഹത്തിനു മുന്നിൽ എത്തിച്ചിരുന്നു

Scroll to Top