ചുമ്മാതല്ല കൊല്ലക്കാര്‍ ഇത്ര അഹങ്കരിക്കുന്നത്. കൊല്ലത്താണ് ജീവിക്കുന്നതെങ്കിലും, കൊല്ലത്തെ കുറിച്ചുള്ള ഈ വിവരങ്ങൾ ശ്രീ. ജയകുമാര് പോറ്റി പറയുന്നത് വരെ എനിക്കും അജ്ഞാതമായിരുന്നു. വായിക്കുക, കൊല്ലത്തെ പറ്റിയുള്ള ഈ ചെറു നുറുങ്ങുകൾ.കൊല്ലം (Kollam) എന്ന സംസ്കൃത പദത്തിന്റെ അർഥം PEPPER (കുരുമുളക് )ഹീബ്രൂ ഭാഷയിൻ തർഷിഷ് (Tharshish)എന്നറിയപ്പെട്ടിരുന്ന പട്ടണം.കൊല്ലത്തിന്റെ പഴയ പേര് ദേശിംഗനാട്.

1)ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം സ്ഥിതി ചെയ്യുന്ന ജില്ല (ജഡായുപ്പാറ)
2)ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം,
3)ഇന്ത്യയിലെ ആദ്യത്തെ റോമൻ കാത്തോലിക്ക രൂപത,
4)ഇന്ത്യയിലെ ആദ്യത്തെ Ecco ടൂറിസം -(തെന്മല),
5)ഇന്ത്യയിൽ ഏറ്റവും കൂടുതൽ Royal Enfield ഉപയോഗിക്കുന്ന ജില്ല,
6)ഇന്ത്യയിൽ രണ്ടാമത്തേതും കേരളത്തിൽ ആദ്യത്തേതും ആയ തൂക്കു പാലം (പുനലൂർ),
7) ഇന്ത്യയിൽ മലിനീകരണം കുറവുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനം,
8) ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ല.
9) ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള വിളക്കുമാടം (തങ്കശേരി),
10) ഇന്ത്യയിലെ പ്രതിശീർഷ വരുമാനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്ഥലം,
11) ഇന്ത്യയിൽ രണ്ടാമത്തെ നീളം കൂടിയ പ്ലാറ്റുഫോം(കൊല്ലം ജം. ),
12) ഇന്ത്യയിൽ ആദ്യത്തെ അച്ചടി നടന്നത് (AD.1578-കൊല്ലം ),
13) ആദ്യ ഭാരതീയഭാഷാ പുസ്തകം(തമിഴ്) ഇവിടെ പ്രിന്റ് ചെയ്തു.
14) കേരളത്തിൽ ആദ്യം വിമാനം ഇറങ്ങിയത് (ആശ്രാമം),
15) കേരളത്തിൽ ആദ്യമായി
ജല വിമാനം ഇറങ്ങിയത് (അഷ്ടമുടി കായൽ ),
16) കേരളത്തിൽ ആദ്യമായി house boat ഇറങ്ങിയത് (ആലുംകടവ് ),
17) കേരളത്തിലെ ആദ്യ കടലാസ് നിർമാണ ശാല (പുനലൂർ ),
18) കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ (അഷ്ടമുടി കായൽ ),
19) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം (ശാസ്താംകോട്ട),
20) കേരളത്തിലെ ഏറ്റവും പ്രധാനപെട്ട മത്സ്യബന്ധന തുറമുഖം(നീണ്ടകര ),
21) കേരളത്തിൽ സ്വദേശികൾ ഏറ്റവും കൂടുതൽ എത്തുന്ന ബീച്ച്, കൊല്ലം ബീച്ച്
22) കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി (കല്ലട ),
23) കേരളത്തിലെ ആദ്യത്തെ ESI മെഡിക്കൽ കോളേജ് (പാരിപ്പള്ളി
24) തിരുവിതാംകൂറിലെ ആദ്യത്തെ ക്ലോക്ക് ടവർ (ചിന്നക്കട ),
25) തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ പാത (കൊല്ലം -പുനലൂർ -ചെങ്കോട്ട )
26) കശുവണ്ടി വ്യവസായത്തിൽ ഒന്നാം സ്ഥാനം,
27) കേരളാത്തൊടൊപ്പം രൂപം കൊണ്ട ജില്ല,
28) കേരളത്തിൽ ജനത്തിരക്കിൽ മൂന്നാമത് നിൽക്കുന്ന റെയിൽവേ സ്റ്റേഷൻ,
29) കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ,
30) കേരളത്തിൽ ജനസംഖ്യയിൽ നാലാം സ്ഥാനം,
31) തിരുവിതാംകൂർ രാജ്യത്തിന്റ തലസ്ഥാനം,
32) പത്തനംതിട്ട ജില്ലയുടെ മാതൃ ജില്ല,
33) കഥകളിയുടെ ജന്മസ്ഥലം,(കൊട്ടാരക്കര)
34) മലയാളിയുടെ സൂപ്പർ ആക്ഷൻ ഹീറോ ആയിരുന്ന ജയന്റ ജന്മസ്ഥലം,
35) കേരളത്തിലെ ആദ്യ ഓസ്കാർ ജേതാവ്,
36) കേരളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റായ Eastcoast ആൽബത്തിന്റ നിർമാതാവ്,
37) കേരളത്തിൽ ഏറ്റവും കൂടുതൽ ഗാനമേള ട്രൂപ്പ്,
38) കേരള താജ് മഹൽ എന്നറിയപ്പെടുന്ന പള്ളിസ്ഥിതി ചെയ്യുന്ന ജില്ല (കരുനാഗപ്പള്ളി).
39) കേരളത്തിലെ ഏറ്റവും വലിയ ശിവക്ഷേത്ര സമുച്ചയം (ഓച്ചിറ)
40) വേലുതമ്പി ദളവ തന്റെ വീരചരമം പ്രാപിച്ച ഇടം.
41) പതിമൂന്നു കണ്ണറ പാലം സ്ഥിതി ചെയ്യുന്ന ജില്ല
42) പാലരുവി വെള്ളച്ചാട്ടം സ്ഥിതിച്ചെയ്യുന്ന ജില്ല
43) കുംഭവുരുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല
44) തെക്കൻ ഗുരുവായൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല
44) ടൈറ്റാനിയം സ്പോഞ്ജ് ഫാക്ടറി യുടെ ആസ്ഥാനം
(ചവറ)
കേരളത്തിൽ ഏറ്റവും കൂടുതൽ കലാകാരമാർ..അങ്ങനെ കുറെ കാര്യങ്ങൾ … ഞാൻ ഒരു കൊല്ലം ജില്ലക്കാരൻ ആയതിൽ കൂടുതൽ അഭിമാനിക്കുന്നു, അല്ലാതെ അഹങ്കാരമായിട്ട് മറ്റുള്ള ജില്ലക്കാർക്ക് തോന്നിയാൽ അതിൽ അതിശയോക്തി ഇല്ല.” ‘
“കൊല്ലം കണ്ടവന് ഇല്ലം വേണ്ട.” എന്നത് പഴംചൊല്ല് .അല്ലാതെന്ത് പറയാൻ

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management