കൊട്ടിയത്ത് 24 കാരിയുടെ ആത്മഹത്യ,പ്രതിഷേധിച്ച് നാട്ടുകാർ,വിവാഹം ചെയ്യാമെന്ന് കബളിപിച്ച യുവാവ് അറസ്റ്റിൽ.

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹത്തിൽ പ്രതിഷേധങ്ങളുടെ വലിയ കാഴ്ച്ച തന്നെയായിരുന്നു കൊല്ലത്തെ കൊട്ടിയം സ്വദേഴി റംസിയുടെ മരണം.വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കുക ആയിരുന്നു ഇയാൾ.പള്ളിമുക്ക് സ്വദേശി ഹരിസാണ് പ്രതി.കഴിഞ്ഞ ദിവസമാണ് വിവാഹം ഉറപ്പിച്ച ശേഷം വരൻ പിന്മാറിയതിൽ മനംനൊന്ത് റംസി വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് റംസിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. റംസിയുടെ അനിയത്തിയുടെ കുഞ്ഞിന്റെ തൊട്ടിയുടെ കയറിലാണ് തൂങ്ങിയത്.വളയിടൽ ചടങ്ങും കഴിഞ്ഞ് പണം കൈപറ്റിയ ശേഷമാണ് വരൻ ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറുന്നത്.40 പേരടങ്ങുന്ന ആളുകൾ ചടങ്ങിനായി എത്തി.എന്നാൽ ഇതെല്ലാം മറന്നു കൊണ്ടാണ് ഇവർ വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്.

ഇതിന് കാരണം ഹാരിസ് വേറൊരു പെൺകുട്ടിയുമായി അടുപ്പത്തിൽ ആയതാണ്.അവർ സാമ്പത്തികമായി മുന്നോട്ട് നില്കുന്നവരാണ്.റംസിയും ഹരിസും പത്ത് വർഷത്തോളമായി പ്രണയത്തിലായിരുന്നു.ഹാരിസ് റംസിയുടെ വീട്ടിൽ വന്നു ചോദിക്കുകയും ചെയ്തിരുന്നു.എന്നാൽ ഈ കാലയളവിൽ വെച്ച് തന്നെ , ഗർഭഛിദ്രം നടത്തിയത്തി.ഇരുവരുടെയും ഫോൺ റെക്കോർഡുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.സംഭവം നടന്ന് നാല് ദിവസത്തിനിപ്പുറമാണ് വരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ നടപടിയെടുക്കാൻ അധികൃതർ തയാറായിരുന്നില്ല. പിന്നീട് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഹാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് യുവാവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയേക്കും. ആത്മഹത്യക്ക് മുൻപുള്ള യുവതിയുടെ ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. പെൺകുട്ടി ഗർഭച്ഛിദ്രം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Scroll to Top