നടി കോഴിക്കോട് ശാരദ അ ന്തരിച്ചു !!

നടി കോഴിക്കോട് ശാരദ അ ന്തരിച്ചു. 1979-ൽ അങ്കക്കുറി എന്ന സിനിമയിലഭിനയിച്ചു കൊണ്ടാണ് കോഴിക്കോട് ശാരദ സിനിമയിലേക്കെത്തിയത്. നാടകരംഗത്തു നിന്ന് സിനിമയിലെത്തി ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ശാരദ. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് എന്നിവയുൾപ്പെടെ എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിലും സജീവമായിരുന്നു.പ്രൊഡ്യൂസർ ബാദുഷയാണ് മ രണ’വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Scroll to Top