വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ ?? മുരളിച്ചേട്ടൻ തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദർശിച്ചതിൽ നന്ദി – കൃഷ്ണകുമാർ

കേന്ദ്രമന്ത്രി വി.മുരളീധരൻ വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് നടനും ബിജെപി സ്ഥാനാർഥിയുമായിരുന്ന കൃഷ്ണകുമാർ. കുടുംബത്തിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കിട്ടു.

കൃഷ്ണകുമാറിന്റെ ഫേസ്ബുക് കുറിപ്പ് :
ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ശ്രി വി മുരളീധരൻ.. മുരളിചേട്ടന്റെ ഒരു ഫോൺ വന്നു. വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ. ഞാനും, ജയശ്രീയും കൂടെ നാല് പേരും..
കുറെ നാളായി മുരളി ചേട്ടൻ പറയുന്നതല്ലാതെ വരാറില്ല.. തിരക്കാണ് കാരണമെന്ന് എനിക്കും അറിയാം.. എന്തായാലും ഇത്തവണ വന്നു, ഒപ്പം സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കൗൺസിലറുമായ ശ്രി അശോക് കുമാർ, സ്റ്റേറ്റ് സെക്രട്ടറി ശ്രി ശിവൻ കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ശ്രി തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ്‌ കല്ലയം വിജയകുമാർ എന്നിവരും ഉണ്ടായിരുന്നു.



ഊണിനു ശേഷം വളരെ നേരം കുടുംബാങ്ങളുമായി ചിലവഴിച്ചന്ശേഷം ഇന്നലത്തെ ഔദ്യോഗിക ചടങ്ങുകൾക്കായി ചേട്ടൻ പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദർശിച്ചതിലും സ്നേഹം പങ്കിട്ടതിലും എന്റെയും കുടുംബങ്ങളുടെയും നന്ദി അറിയിക്കുന്നു..

Scroll to Top