ഇ സിനിമ മിസ് ചെയ്താൽ നിങ്ങൾക്ക് നഷ്ടമാകുന്നത് ഇ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച ഫാമിലി എന്റ്റെർറ്റൈനെറുകളിൽ ഒന്നാകും …

അക്ഷയ് കൃഷ്ണൻ നായകനായി ശ്രീ . ദിനേശ് ബാബു മഴവില്ലിന് ശേഷം അണിയിച്ചൊരുക്കിയ ഫാമിലി എന്റർടൈനറാണ് കൃഷ്ണം. റിയൽ ലൈഫ് സ്റ്റോറി എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന കൃഷ്ണം അക്ഷയ് കൃഷ്ണൻ എന്ന കുട്ടിയുടെ ജീവിതത്തിലെ നേർക്കാഴ്ചകൾ തന്നെയാണ്.

ക്യാമ്പസ് പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ആദ്യപകുതിയും , കുടുംബ ബന്ധങ്ങളുടെ കരുത്തിൽ മുന്നേറുന്ന രണ്ടാം പകുതിയും പേക്ഷകർക്കൊരു നവ്യാനുഭവമായിരിക്കും.അച്ഛൻ , മകൻ ബന്ധത്തിന്റ്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന സിനിമ പശ്ചാത്തലം,മകനെ നഷ്ടപ്പെടും എന്ന സന്ദർഭത്തിൽ ഒരു അച്ഛനും അമ്മയും നേരിടുന്ന കഷ്ട്ടപാടുകളും അവയെ എല്ലാം നേരിട്ട് മകനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതുമായ സിനിമയിലെ 3 ഗാനങ്ങളും ഇതിനോടകം പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയവയാണ് ,സംവിധായകൻ തന്നെ ക്യാമറ ചലിപ്പിച്ചപ്പോൾ മനോഹരമായ വിശ്വാൽസ് ആണ് പ്രേക്ഷകർക്ക് കണ്ട് ആസ്വദിക്കാനാവുക ചിത്രത്തിന്റ്റെ പശ്ചാത്തല സംഗീതം മികച്ചു നിൽക്കുന്നു . എല്ലാത്തരം പ്രേക്ഷകർക്കും തീയറ്ററിൽ പോയി ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് കൃഷ്ണം.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management