അച്ഛൻ ഓടിക്കുന്ന കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യണം എന്നുള്ള മകന്റെ ആഗ്രഹം സാധിച്ചു നൽകി അച്ഛൻ.

അച്ഛൻ ഡ്രൈവറായുള്ള കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്യണം എന്നുള്ള മകന്റെ ആഗ്രഹം സാധിച്ചു നൽകിയ അച്ഛൻ.ഏറെ നാളത്തെ ആഗ്രഹമാണ് ഈ കുട്ടിയുടേത്.ചങ്ങനാശേരിക്കാരായ സന്തോഷ് കുട്ടനാണ് കെ എസ് ആർ ടി സി ജീവനക്കാരൻ.അപ്പൂസ് എന്ന കൈലാസനാഥനാണ് മകൻ.ചങ്ങനാശേരി ഡിപ്പോയിലെ വേളാങ്കണി സൂപ്പർ ഡീലക്‌സാണ് സന്തോഷ് ഓടിക്കാറുള്ള ബസ്.കുറച്ച് നാളുകളായി അച്ഛനോട് ഈ ആഗ്രഹം പറയുന്ന മകന്റെ ആഗ്രഹം ഒടുവിൽ സാധിച്ചു കൊടുത്തു.അച്ഛനൊപ്പം ബാഗിൽ ഒരു ജോടി ഡ്രസ്സും കുപ്പിവെള്ളവുമായി വീട്ടിൽ നിന്നിറങ്ങി.ഏറെ ആഹ്ലാദത്തോടെയാണ് അപ്പൂസ് വീട്ടിൽ നിന്നിറങ്ങിയത്.ബസ്സിൽ ഇരുന്ന് കാഴ്ചകളെല്ലാം കാണുകയായിരുന്നു.ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ വന്നപ്പോൾ തൻറെ കൈയിലുള്ള സമ്പാദ്യം മുഴുവൻ അദ്ദേഹത്തിന് നൽകി.കണ്ടക്ടർ തിരികെ നല്കിട്ട് പറഞ്ഞു മോന് മാമന്റെ വക ടിക്കറ്റ് എന്ന് പറഞ്ഞ് കൈയിലേക്ക് ടിക്കറ്റ് വെച്ച് നൽകി.രാത്രി എട്ടരയോടെ ബസ് പാലക്കാട് എത്തി

ചങ്ങനാശേരിയിൽ വരുന്ന ഡ്രൈവർ പാലക്കാടി ഇറങ്ങി, പാലക്കാട് നിന്നുള്ള ഡ്രൈവർ ബസ് വേളാങ്കണ്ണിയിലേക്ക് ഓടിച്ചുകൊണ്ടുപോകുകയുമാണ് പതിവ്. പാലക്കാട് ഇറങ്ങി അച്ഛനും മകനും ചെറിയ കറക്കമൊക്കെ നടത്തി. കെഎസ്ആർടിസിയിലെ ജീവനക്കാരെ അപ്പൂസിന് പരിചയപ്പെടുത്തിക്കൊടുത്തു.വെളുപ്പിന് 1.30 തിരികെ യാത്രയായി വേളാങ്കണ്ണിയിൽ നിന്നും.രാത്രി ബസ്സിലെ എല്ലാവരും ഉറങ്ങിയെങ്കിലും അപ്പൂസ് ഉറങ്ങാതെ കാഴ്ചകൾ കാണുകയായിരുന്നു.ഇരുവരും സന്തോഷത്തിടെയാണ് ഈ യാത്ര പോയി വന്നത്.അപ്പൂസിന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു യാത്ര തന്നെയാണ് ഇത്.