അമ്മയുടെ മീറ്റിങ്ങിന് പോകുമ്പോൾ ഒരു കാരണവർ എന്ന പരിഗണന പോലും ആരും തരാറില്ല ; കെ ടി എസ് പടന്ന.

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്‌ കീഴടക്കിയ നടനാണ് കെ ടി എസ് പടന്ന.
ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻബാവ, കഥാനായകൻ, അമ്മ അമ്മായിഅമ്മ തുടങ്ങിയവയെല്ലാം പടന്നയുടെ നിറസാന്നിധ്യം ഉണ്ടായിരുന്നു.എന്നാൽ ഇന്നത്തെ പുത്തൻ തലമുറ വേണ്ടത്ര പരിഗണന നൽകുന്നില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.അമ്മയിൽ 500 രൂപ ഫീസുള്ളപ്പോഴാണ് ഇദ്ദേഹം അംഗമാകുന്നത്.എന്നാൽ ഇപ്പോൾ 5000 രൂപ പെൻഷൻ വാങ്ങുന്നു.

അമ്മയുടെ മീറ്റിങ്ങിന് വരുമ്പോൾ തനിക്ക് തോന്നിയ കാര്യങ്ങളാണ് അദ്ദേഹം തുറന്ന് പറയുന്നത്.
അമ്മ മീറ്റിംഗിനൊക്കെ പോകുമ്പോൾ ഒരു കാരണവരാണെന്ന പരിഗണന പോലും തനിക്ക് ആരും തരാറില്ലെന്ന് പടന്നയിൽ പറയുന്നു. ജാ‌ഡ എന്ന വാക്ക് കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ അതെന്താണെന്ന് അവർ തനിക്ക് മനസിലാക്കി തന്നുവെന്ന് പടന്നയിൽ പറയുന്നു.ഒരുപാട് പടത്തിൽ അച്ഛൻ വേഷം ചെയ്‌തിട്ടുണ്ട്. ജഗതിയുടെ അച്ഛൻ അങ്ങനെ ഒത്തിരി. ജഗതിയൊക്കെയുള്ളപ്പോൾ ഭയങ്കര സ്നേഹമായിരുന്നു. ഇന്നസെന്റും വന്ന് സംസാരിക്കാറുണ്ട്. എന്നാൽ ചിലരെ കാണുമ്പോൾ ജാഡ എന്നൊക്കെ പറഞ്ഞാൽ ഇതാണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്’- പടന്നയിൽ പറയുന്നു.

……………………………………………………………………………………………………….

പ്രവാസികൾ നാട്ടിൽ നിന്ന് മടങ്ങുമ്പോൾ ഇരുചക്ര വാഹനങ്ങൾ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും

Scroll to Top