എന്തിനാണ് മനുഷ്യനെ കൊ ന്ന് പണമുണ്ടാക്കുന്നത്, മ രിച്ചു എന്ന വ്യാജ വാർത്തക്കെതിരെ തുറന്നടിച്ച് കുളപ്പുള്ളി ലീല.

കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിൽ മലയാള സിനിമ കോമഡി താരം കുളപ്പുള്ളി ലീല മ രിച്ചു എന്ന വാർത്ത പ്രചരിപ്പിച്ചിരുന്നു.ഈ വാർത്ത എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്ന കുറിപ്പോടെ ഈ വ്യാജവാര്‍ത്ത വന്നത്. വിഡിയോ പ്രചരിച്ചതോടെ താരത്തിന് ഫോണ്‍ കോളുകളുടെ ബഹളം ആയിരുന്നു.ഇതേ തുടർന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചവരോട് പ്രതിഷേധിക്കുകയാണ് താരം.ജീവിച്ചിരിക്കുന്ന മനുഷ്യരെ കൊ ന്ന് പണമുണ്ടാക്കരുതെന്നും എല്ലാവർക്കും വീട്ടിൽ അച്ഛനും അമ്മയുമില്ലേ എന്നും താരം ചോദിക്കുന്നു.കുളപ്പുള്ളി ലീലയുടെ വാക്കുകളിലേക്ക്,ഒരാളുടെ പേരിലും ഇങ്ങനെയുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. നിങ്ങള്‍ക്കുമൊക്കെയില്ലേ അച്ഛനും അമ്മയും ആള്‍ക്കാരുമൊക്കെ?

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഈ യുട്യൂബ് വാര്‍ത്ത ഒരു പരിചയക്കാരന്‍ എനിക്ക് അയച്ചുതന്നത്. നിരവധി പരിചയക്കാരും ബന്ധുക്കളുമാണ് തന്നെ ഇന്നലെ മുതല്‍ വിളിച്ചു ചോദിക്കുന്നത്. യുട്യൂബ് ചാനല്‍ പലര്‍ക്കുമുണ്ട്. അതിലെ ലൈക്കും ഷെയറും വച്ചാണ് പണം വരുന്നതെന്നൊക്കെ എനിക്കറിയാം. എന്തിനാണ് ജീവിച്ചിരിക്കുന്ന മനുഷ്യനെ കൊ ന്ന് പണമുണ്ടാക്കുന്നത്? വേറെ എന്തെല്ലാം തരത്തില്‍ പണമുണ്ടാക്കാം മക്കളേ? ഒരു ആര്‍ട്ടിസ്റ്റിന്‍റെ ഗതികേടാണ് ഞാന്‍ ആലോചിക്കുന്നത്. . എന്നെക്കുറിച്ചുള്ള വാര്‍ത്ത അര മണിക്കൂര്‍ കൊണ്ട് 30,000 പേരാണ് കണ്ടത്. പിന്നെ നിങ്ങള്‍ ഒരു ഉപകാരം ചെയ്‍തു. എന്റെ മര ണ വാര്‍ത്ത എനിക്കു തന്നെ മറ്റുള്ളവര്‍ക്ക് ഇട്ടുകൊടുക്കാന്‍ പറ്റി

Scroll to Top