തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മുന്നിൽ.

ആകാംഷയോടെ കേരളം കാത്തിരുന്ന വോട്ടിന്റെ വിധി ഇന്ന്.വോട്ടെണ്ണൽ 29 കേന്ദ്രങ്ങൾ ആണ് ഉള്ളത്.ലോകസഭാ വോട്ടെണ്ണൽ 8 മണിമുതലാണ് തുടങ്ങുന്നത്.സ്ട്രോങ്ങ് റൂമുകൾ തുറന്ന് വോട്ടെണ്ണൽ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ രാവിലെ 8 തന്നെ ആരംഭിച്ചു.സ്ഥാനാർത്ഥികളെല്ലാം തന്നെ പോളിങ് ബൂത്തിൽ എത്തിച്ചേർന്നു.വോട്ടിന്റെ ആദ്യഫല പ്രഖ്യാപനം എട്ടേകാലോടെ നടത്തും.സംസഥാനത്ത് ഇരുപതിൽ നാലിടത് ത്രികോണമത്സരമാണ് ഉള്ളത്.272 സീറ്റ് കിട്ടുന്ന മുന്നണിയാണ് കേന്ദ്രത്തിലേക്ക് സ്ഥാനം പിടിക്കുന്നത്.സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ മോക്ക് വോട്ട് മാറ്റാൻ വിട്ട്പോയതിനാൽ അവിടെയും പ്രത്യേകമായി വോട്ടെണ്ണൽ നടത്തും.വോട്ട് എണ്ണുന്ന റൂമിൽ കേരളപൊലീസിന് പ്രവേശനമില്ല.12 മണിയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളെണ്ണി തീരും.ഒരു അസംബ്ലി മണ്ഡലത്തിലെ വിവിപ്പാറ്റ് രസീതുകളാണ് ഒത്തുനോക്കുക.പോസ്റ്റൽ വോട്ടുകൾ 16.49 ലക്ഷം ആണ് ഉള്ളത്.രാജ്യത്തിൽ 542 മണ്ഡലങ്ങളിലാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്.ജനങ്ങൾ എല്ലാം ഉറ്റുനോക്കുന്ന ഫലപ്രഖ്യാപനമാണ് ഈ ഫലപ്രഖ്യാപനം.തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നിൽ.34 വോട്ടുകൾക്കാണ് കുമ്മനം മുന്നിലേക്ക് വന്നത്.ഏത് നിമിഷവും എന്തും നടക്കാം എന്ന രീതിയിലാണ് വോട്ടിന്റെ ഫലം.