ക്രിസ്മസ് കുടുംബത്തോടൊപ്പം ; ചിത്രങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ.

മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.ചോക്ലേറ്റ് നായകൻ എന്നും താരം അറിയപ്പെടുന്നു.

2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മകന്റെ വളർച്ചകളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ ക്രിസ്മസ് സ്‌പെഷ്യൽ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് പങ്കുവെച്ചിരിക്കുന്നത്.പച്ച നിറത്തിലുള്ള തീമിലാണ് താരവും കുടുംബവും ഫോട്ടോയിൽ കാണാൻ കഴിയുന്നത്.ഫോട്ടോസ് എല്ലാം വൈറാലായി മാറി കഴിഞ്ഞു.

Scroll to Top