കൊറോണയെ തുടന്ന് ഷൂട്ടിങ് ഒക്കെ നിർത്തിവെച്ച് താരങ്ങൾ,മകന്റെ ഫോട്ടോ പങ്കുവെച്ച് ചാക്കോച്ചൻ.

കൊറോണ ലോകമെങ്ങും പകരുന്ന ഈ അവസ്ഥയിൽ എന്ത് വേണമെന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.എല്ലാ പ്രവർത്തനങ്ങളും താളം തെറ്റികിടക്കുകയാണ്.സിനിമയുടെ ഷൂട്ടിങ്ങുകളും മറ്റ് പൊതുചടങ്ങുകളും നിർത്തി വെച്ചിരിക്കുകയാണ്.ഈ അവസ്ഥയിൽ വീട്ടിൽ ഇരിക്കുകയും ശുചിത്വത്തോടെ മുന്നോട്ട് പോകുകയും വേണമെന്നാണ് നിർദ്ദേശങ്ങൾ.ഓരോ ജീവനും വിലപ്പെട്ടതാണ്.അതുകൊണ്ട് തന്നെ ഇതെല്ലാം പാലിക്കേണ്ടത് നമ്മുടെ ചുമതലയാണ്.ഇപ്പോഴിതാ വൈറലാകുന്നത് ചാക്കോച്ചന്റെ ഇൻസ്റ്റഗ്രാം ഫേസ്ബുക്കി പോസ്റ്റാണ്.

ചാക്കാച്ചൻ മകന്‍ ഇസഹാക്കിന്റെ ഒരു ക്യൂട്ട് ചിത്രത്തോടൊപ്പമാണ് സുരക്ഷയെ കുറിച്ച് കുറിക്കുന്നത്. കളിപ്പാട്ടങ്ങളുടെ ഇടയില്‍ പുറംതിരിഞ്ഞിരുക്കുകയാണ് ഇസക്കുട്ടൻ. ‘സ്വർഗം വീട്ടിൽ തന്നെ നിർമിക്കാം. ഭൂമിയിൽ സ്വർഗം പണിയാം. സുരക്ഷിതരായി ഇരിക്കൂ.ദയവായി ഗവൺമെന്റിന്റെയും ആരോഗ്യപ്രവത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കുക എന്നും ഇസക്കുട്ടനൊപ്പം താരം പറയുന്നു. നിരവധിപേരാഈ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Scroll to Top