ഹൗസ് ഫുൾ ഷോകളുമായി ക്രിസ്തുമസ് ‘കുഞ്ഞെൽദോ’ യോടൊപ്പം ആഘോഷിച്ച് പ്രേക്ഷകർ !!!

ആസിഫ് അലിയെ നായകനാക്കി ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ ഡിസംബർ 24 ന് തിയറ്ററുകളിൽ എത്തി. രണ്ട് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തീയേറ്ററുകളിൽ തന്നെ റിലീസിന് എത്തിയത്. പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം ഏറ്റെടുത്തിരിയ്ക്കുന്നത്. ക്രിസ്ത്മസ് ആഘോഷങ്ങൾക്ക് പ്രേക്ഷകരുടെ കൂടെ കുഞ്ഞെൽദോയും കൂട്ടരും എത്തിയതോടെ തീയേറ്ററുകൾ ഹൗസ് ഫുള്ളായി. വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെ എത്തിയ ചിത്രം പ്രേക്ഷക പ്രതികരണങ്ങളിലൂടെ ഹിറ്റിലേക്ക് നീങ്ങുകയാണ്. അവധി ദിവസങ്ങൾ എല്ലാവരും കുടുംബത്തോടൊപ്പം കുഞ്ഞെൽദോ കാണാൻ എത്തിയതോടെ തിരക്ക് കൂടി. വരും ദിവസങ്ങളിലും തീയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകൾ തന്നെ പ്രതീക്ഷിക്കാം. എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഉൾകൊള്ളാൻ കഴിയുന്ന ചിത്രമാണ് കുഞ്ഞെൽദോ എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ .

വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രീയേറ്റിവ് ഡയറക്ടർ. ‘കല്‍ക്കി’ ക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ‌ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. തീയറ്ററിൽ മാത്രം റിലീസ് ചെയുന്ന ഒരു സിനിമ ആകും കുഞ്ഞേൽദോ എന്ന് ആദ്യമായി പ്രഖ്യപിച്ച നിർമ്മാണ കമ്പനി കൂടിയാണ് ലിറ്റിൽ ബിഗ് ഫിലിംസ്. ചിത്രത്തിൽ സിദ്ധിഖ്, രേഖ, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. പി ആർ ഒ സീതാ ലക്ഷ്മി, ഡിജിറ്റൽ പി ആർ വൈശാഖ് സി വടക്കേവീട്.

Scroll to Top