ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങി ലക്ഷ്‌മി പ്രിയ, എന്റെ ജപം കൊണ്ടും സ്നേഹം കൊണ്ടും ബിഗ്ബോസ് വീട്ടിൽ പോസിറ്റിവിറ്റി നിറച്ചെന്ന് താരം.

മലയാള സിനിമയിലെ സുപരിചിതയായ താരമാണ് ലക്ഷ്മി പ്രിയ.2005ൽ നരൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു എഴുത്തുകാരി എന്ന നിലക്കും പ്രശസ്തയായ ലക്ഷ്മിപ്രിയ വിവാഹമോചിതരുടെ സന്താനം എന്ന നിലക്ക് താനനുഭവിച്ച വേദന തന്റെ രചനകളിലൂടെ ഭംഗിയായി അവതരിപ്പിക്കുന്നു. കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്ന കൃതി വളരേ പ്രശസ്തമാണ്.ഇപ്പോൾ ബിഗ്‌ബോസ് മലയാളം നാലാം പതിപ്പിലെ മത്സരാര്‍ത്ഥിയും ആയിരുന്നു.ഗ്രാന്റ് ഫിനാലെയിൽ ടോപ്പ് സിക്സിലെത്തിയ ലക്ഷ്മിപ്രിയ നാലാം സ്ഥാനമാണ് നേടിയത്

. താരത്തിന് മികച്ച പിന്തുണയും ലഭിച്ചിട്ടുണ്ട്. എന്നാൽ പല സംഭവങ്ങളിലും കൂടുതൽ നെഗറ്റീവ് കമ്മെന്റുകളും എത്തി. ഫിനാലെ കഴിഞ്ഞ ശേഷം താരങ്ങൾ എയർപോർട്ടിൽ എത്തിയത്തും എല്ലാം തന്നെ വൈറൽ ആയിരുന്നു.ലക്ഷ്മി പ്രിയയെ വിളിക്കാൻ എയർപോർട്ടിൽ ഭർത്താവ് ജയേഷും മകൾ മാതംഗിയും എത്തി. ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങി മകളെ വാരി പുണർന്നും ആണ് ലക്ഷ്മി പ്രിയ സന്തോഷം പ്രകടിപ്പിച്ചത്. ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ,ഒട്ടും ഈസി ആയിട്ടുള്ള വഴിയല്ല ബിഗ് ബോസ് സീസൺ 4ൻറെ 100 ദിവസങ്ങളെന്ന് പറയുന്നത്. ഞാൻ വളരെയധികം അഭിമാനിക്കുന്നു എന്നെയോർത്ത്.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് ഞാൻ നന്ദിയറിയിക്കുന്നു.ബി​ഗ് ബോസ് ഹൗസിൽ ജീവിച്ചതുകൊണ്ട് ലോകത്തിന്റെ ഏത് കോണിൽ പോയാലും ഇനി ജീവിക്കാൻ പറ്റും. ബി​ഗ് ബോസ് ഹൗസ് നെ​ഗറ്റീവ് എനർജിയുള്ള സ്ഥലമാണെന്നാണ് മത്സരാർഥികളിൽ‌ പലരും പറഞ്ഞിരുന്നത്. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.’ ‘എന്റെ ജപവും പ്രാർഥനയും കൊണ്ട് ഞാൻ അവിടെയെല്ലാം പോസറ്റീവ് എനർജി നിറച്ചിരുന്നു. ദിൽഷയാണ് യഥാർഥ വിന്നറെന്ന് പറയാൻ പറ്റില്ല.’ ‘ഒരു മനുഷ്യൻ കടന്നുപോകേണ്ട എല്ലാ വൈകാരിക വിക്ഷോഭങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടോ?, ഒറ്റയ്ക്കുള്ള ​ഗെയിമായിരുന്നോ? എന്നൊക്കെയുള്ളത് വിലയിരുത്തണം.

ഇത്തരം ​ഗെയിം ഷോകളിൽ പങ്കെടുക്കുമ്പോൾ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുകയാണ് വേണ്ടത്.ആ വീട്ടിലെ ആര് തളർന്ന് പോയാലും ഞാൻ ചേർത്ത് പിടിക്കാറുണ്ടായിരുന്നു. ഫൈനൽ സിക്സ് വരെ എത്തുന്നത് വലിയ കാര്യമാണ്. ഞാൻ ഒന്നാം വൃത്തി കൂടുതലുള്ള വ്യക്തിയായതിനാൽ ഭർത്താവ് അടക്കമുള്ളവർ എന്നോട് പറഞ്ഞത് ഞാൻ‌ അധികനാൾ ഹൗസിൽ‌ നിൽ‌ക്കില്ലെന്നാണ്.’ ‘അത് കേട്ടപ്പോൾ മുതൽ ജയേഷേട്ടനോട് വാശിയായി. അങ്ങനെയാണ് നൂറ് ദിവസം തികയ്ക്കണമെന്ന ആ​ഗ്രഹം വന്നത്. ചെറിയ കാര്യങ്ങൾക്ക് ദേഷ്യം വരികയും ക്ഷമയില്ലാത്തയാളുമായിരുന്നു ഞാൻ. മകൾ വിഷസ് അയച്ചപ്പോഴാണ് കോൺഫിഡൻസ് കൂടിയത്.


Scroll to Top