സ്റ്റാര്‍ മാജിക്കിലെ തങ്കച്ചന്‍ വിവാഹിതനാവുന്നു ; പെൺകുട്ടിയെ തനിക്ക് അറിയാമെന്ന് ലക്ഷ്മി നക്ഷത്ര !!!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ അവതരികയാണ് ലക്ഷ്മി നക്ഷത്ര.രസകരമായ അവതരണശൈലിയും സ്വതസിദ്ധമായ രീതിയുമൊക്കെയാണ് ചുരുങ്ങിയ കാലം കൊണ്ട് ലക്ഷ്മിയെ പ്രേക്ഷകര്‍ പ്രിയപ്പെട്ടതാക്കിയത്. ഒപ്പം സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് ലക്ഷ്മി നക്ഷത്ര. റേഡിയോ ജോക്കിയിലൂടെയാണ് ലക്ഷ്മി കടന്ന് വരുന്നത്.സ്റ്റാർ മാജിക്കിലാണ് ഇപ്പോൾ അവതരികയായി തിളങ്ങുന്നത്.വി മര്‍ശനങ്ങള്‍കിടയിലും പതറാതെ ജൈത്രയാത്ര തുടരുകയാണ് സ്റ്റാര്‍ മാജിക്. ചാനലിലെ പരിപാടികള്‍ക്ക് പിന്നാലെ യൂട്യൂബ് ചാനലിലൂടെയും വീഡിയോസുമായി ലക്ഷ്മി എത്താറുണ്ട്.

സഹതാരങ്ങളുടെ വീടുകളില്‍ പോയിട്ടും അവര്‍ക്കൊപ്പം പാചകം നടത്തിയുമൊക്കെ വേറിട്ട വീഡിയോസാണ് ലക്ഷ്മി പങ്കുവെക്കാറുള്ളത്. ഏറ്റവുമൊടുവില്‍ സ്റ്റാര്‍ മാജിക്ക് താരവും നടനും മിമിക്രി താരവുമായ തങ്കച്ചന്‍ വിതുരയുടെ നാട്ടിലേക്കാണ് ലക്ഷ്മി എത്തിയത്. 3 പാര്‍ട്ട് ആയി ചെയ്ത് വീഡിയോയില്‍ ഒന്നില്‍ തങ്കുവിന്റെ വിവാഹത്തെ കുറിച്ചാണ് പറയുന്നത്. തങ്കച്ചന്‍ ഉടനെ വിവാഹിതനാവാന്‍ പോവുകയാണെന്ന കാര്യമായിരുന്നു ലക്ഷ്മി പറഞ്ഞത്. പെണ്‍കുട്ടി ആരാണെന്നോ എന്ത് ചെയ്യുന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടെങ്കിലും തനിക്ക് അറിയാവുന്ന ആളാണെന്നും തങ്കു തന്നെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ലക്ഷ്മി സൂചിപ്പിച്ചു.

ഏതായാലും കാത്തിരുന്നത് പോലെ തങ്കുവിനൊരു പെണ്ണ് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചുള്ള കമന്റുകളുമായി ആരാധകരും എത്തുകയാണ്. തന്റെ വീട്ടില്‍ എല്ലാവരും വിവാഹിതരാണെന്നും താന്‍ മാത്രമേ വിവാഹം കഴിക്കാന്‍ ഉള്ളൂവെന്നും തങ്കു പറയുന്നു. മനപ്പൂര്‍വം വേണ്ടെന്നുവെച്ചതല്ല , എന്തൊക്കെയോ കാരണങ്ങളാല്‍ വിവാഹം നടക്കാതെ പോയതാണെന്നും തങ്കു പറഞ്ഞു . നേരത്തെ അനുവിനെയും തങ്കുവിനെ കുറിച്ച് ചില ഗോസിപ്പുകള്‍ വന്നെങ്കിലും അതിന്റെ സത്യാവസ്ഥ താരങ്ങള്‍ തന്നെ തുറന്നു പറഞ്ഞിരുന്നു.

Scroll to Top