മോഹൻലാലിന്റെ കാറിന് പിന്നാലെ വണ്ടിയുമോടിച്ച് ആരാധകർ,ഇനി ഇങ്ങനെ ആവർത്തിക്കരുതെന്ന് അപേക്ഷയുമായി മോഹൻലാൽ.

സിനിമതാരങ്ങളോടുള്ള ആരാധനഭ്രമം നാം എപ്പോഴും കാണാറുള്ളതാണ്.അത് വഴി അപകടങ്ങൾ ഉണ്ടാക്കി വെക്കുന്നവരും ഏറെയാണ്.നിരവധി ആരാധകരുടെ പ്രവർത്തികൾ നാം സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്.പലതും അവരെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലാലേട്ടന്റെ വണ്ടിക്ക് പിന്നാലെ കൂടിയ ഒരുപറ്റം യുവാക്കളുടെ വീഡിയോ ആണ്.ഇങ്ങനെ വരുന്ന ആരാധകരെ നിരാശയോടെ തിരിച്ച് മടക്കി അയക്കാറുമില്ല.കഴിഞ്ഞദിവസം ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ അദ്ദേഹം തിരുവല്ലയിൽ എത്തിയിരുന്നു. പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ പോയ മോഹന്‍ലാലിന്റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകർ പിന്തുടർന്നു.പുറകെകൂടിയ യുവാക്കളെ കണ്ട് മോഹൻലാൽ കാർ നിർത്തുകയും കാര്യം തിരക്കുകയും ചെയ്തു.അപ്പോഴാണ് അവർ പറയുന്നത് ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് ആരാധകർ. ആവശ്യത്തിന് മുന്നിൽ മോഹൻലാൽ വഴങ്ങി. ഇതോടെ ആളുകളും കൂടി. പിന്നീട് പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ തിരികെ കാറിലെത്തിച്ചു. കാറിൽ കയറുമ്പോൾ ഇനി തന്റെ വാഹനത്തിന് പിന്നാലെ പിന്തുടർന്ന് അപകടം വരുത്തി വയ്ക്കരുതെന്നും ആരാധകരോട് ലാൽ അഭ്യർഥിച്ചു.

Scroll to Top