ഒടുവിൽ ആ അമ്മയുടെ കരച്ചിൽ മോഹൻലാൽ കണ്ടു ; വിഡിയോ കോളിൽ മുത്തശ്ശിയെ വിളിച്ച് ലാലേട്ടൻ !!!

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോണ് മോഹൻലാലിനെ കാണണമെന്നുള്ള ഒരു അമ്മയുടെ ആഗ്രഹം പ്രകടപ്പിക്കുന്ന വിഡിയോ. ആ ‘അമ്മ മോഹൻലാലിനെ കാണാൻ പറ്റാത്തത് കൊണ്ട് കരയുകയാണ്. ഒടുവിൽ രുക്മിണിയമ്മയുടെ ആഗ്രഹം സാധിച്ച് മോഹൻലാൽ. 80–കാരിയായ രുഗ്മിണിയമ്മയെ വിഡിയോ കോളിലൂടെ വിളിച്ച് മോഹൻലാൽ. അടുത്തിടെയാണ് ഒരു ചാനൽ പരിപാടിക്കിടെ മോഹൻലാലിനെ കാണണമെന്ന ആഗ്രഹം രുഗ്മിണി അമ്മ പങ്കുവെച്ചത്.പൂങ്കുന്നത്തെ അഗതി മന്ദിരത്തിൽ താമസിക്കുന്ന രുഗ്മിണിയമ്മ ഹോഹൻലാലിന്റെ കടുത്ത ആരാധികയാണ്. കോവിഡ് മാറി കഴിയുമ്പോൾ നേരിൽ കാണാമെന്ന ഉറപ്പാണ് ലാൽ അമ്മയ്ക്ക് നൽകിയത്. മോഹൻലാലിനെ കണ്ടപ്പോൾ ഉള്ള അമ്മയുടെ സന്തോഷം വിഡിയോയിൽ കാണാം.

Scroll to Top