ഖത്തറിൽ ലാലേട്ടന് പിറന്നാൾ സമ്മാനമായി ‘ഗന്ധര്‍വനെ’ സമ്മാനിച്ച് പ്രവാസി മലയാളി !!

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ 62ാം പിറന്നാൾ ദിനമാണ് ഇന്ന്. അഭിനയ ജീവിതത്തിൽ ഒരു നടൻ ചെയ്യാൻ സാധിക്കുന്ന എല്ലാ കഥാപാത്രങ്ങളും മോഹൻലാൽ ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ജന്മദിനത്തോടെ അനുബന്ധിച്ച് നിരവധി താരങ്ങളും ആരാധകരും ഉൾപ്പടെയുള്ളവർ ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. മോഹൻലാലിൻറെ ജന്മദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് കഴിഞ്ഞ ആഴ്ച ഖത്തറിൽ വച്ചാണ്. താരത്തിന്റെ ജന്മദിനത്തോടെ അനുബന്ധിച്ച് നിരവധി താരങ്ങളും ആരാധകരും ഉൾപ്പടെയുള്ളവർ ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ഓയില്‍ പെയിന്റിങ്ങില്‍ തീര്‍ത്ത അതിമനോഹരമായ ഗന്ധര്‍വന്റെ ചിത്രം ജന്മദിന സമ്മാനമായി ആർട്ടിസ്റ്റുമായ ഡോ. ശ്രീകുമാർ പത്മനാഭനാണ് സർപ്രൈസ് സമ്മാനം നൽകിയത്.

മോഹന്‍ലാലിന് നല്ലൊരു പെയിന്റിങ് സമ്മാനമായി നല്‍കണമെന്ന ശ്രീകുമാറിന്റെ രണ്ടു വര്‍ഷത്തെ ആഗ്രഹമാണ് കഴിഞ്ഞ ദിവസം ദോഹയില്‍ വെച്ച് സഫലമായത്.അതിമനോഹരമായ ഒരു പൈന്റിങ്ങാണ് അദ്ദേഹം മോഹൻലാലിന് സമ്മനമായി നൽകിയത്.നിര്‍മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍, നടന്‍ മനോജ്.കെ.ജയന്‍ എന്നിവരുടെയെല്ലാം സാന്നിധ്യത്തിലാണ് പെയിന്റിങ് സമ്മാനിച്ചത്. മോഹൻലാലിൻറെ സുഹൃത്തും ദോഹയിലെ പ്രമുഖ വ്യവസായിയുമായ ജോൺ തോമസിന്റെ മകളുടെ വിവാഹ സൽക്കാരത്തിന് പങ്കെടുക്കാനായിട്ട് കൂടിയാണ് മോഹൻലാൽ ഖത്തറിൽ എത്തിയിരുന്നത്. അതുല്യപ്രതിഭ മാവേലിക്കര പൊന്നമ്മയുടെ കൊച്ചുമകൻ കൂടിയാണ് ശ്രീകുമാർ.

വർഷങ്ങൾക്ക് മുമ്പ് ആർട്ടിസ്റ്റ് നമ്പൂതിരിയെ കൊണ്ട് മോഹൻലാൽ ഒരു ഗന്ധർവനെ വരപ്പിച്ച വാർത്ത കണ്ട് പ്രചോദനമായിട്ടാണ് ശ്രീകുമാറും ഈ തീമിൽ തന്നെ ചെയ്യാൻ കാരണമായത്.സുന്ദരനും കാമുകനും മന്ത്രവാദിനിയും സംഗീതജ്ഞനും നർത്തകനും യോദ്ധാവുമായ ഗന്ധർവ്വൻ പ്രതീകാത്മകമായി ലാലേട്ടനെ പ്രതിനിധീകരിക്കുന്നുവെന്ന് ശ്രീകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഈ അതുല്യമായ പെയിന്റിംഗ് പൂർത്തിയാക്കാൻ ശ്രീകുമാറിന് ഏഴ് ദിവസങ്ങൾ എടുക്കേണ്ടി വന്നു.

Scroll to Top