കരൾ മാറ്റിവെക്കലാണ് ആകെയുള്ള പരിഹാരം,എത്രത്തോളം പ്രയോഗികമാണെന്ന് അറിയില്ല, ലളിത ചേച്ചിയെ എറണാകുളത്തേക്ക് മാറ്റി.

മലയാളത്തിലും തമിഴിലും കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു.ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുന്ന ലളിത മലയാള ചലച്ചിത്ര വേദിയിലെ ഒരു മികച്ച നടിയാണ്.കഴിഞ്ഞ ദിവസങ്ങളിൽ താരം വയ്യാതെ കിടക്കുന്ന വാർത്ത വൈറൽ ആയിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍‌ കഴിയുകയായിരുന്നു ഇദ്ദേഹം.താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് പത്ത് ദിവസത്തിലേറെയായി.ആദ്യം തൃശൂരിലായിരുന്നു. തുടർന്നാണ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റിയത്.താരത്തിന് കരള്‍രോഗവുമായി ബന്ധപെട്ട അസ്വസ്ഥകൾ ഉണ്ടായിരുന്നു.

ഐ.സി.യുവിലാണ് താരം ഇപ്പോൾ.കുറച്ചു കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എങ്കിലും അഭിനയത്തിൽ സജീവമായിരുന്നു. ആ സന്ദർഭത്തിലാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.അതോടെ പ്രേക്ഷകർക്ക് എന്തായി എന്നറിയാനുള്ള ആശങ്കയിലായി. അതോടെ പ്രേക്ഷകർക്ക് ഉള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇടവേള ബാബു. ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,ഇപ്പോൾ ചേച്ചിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. നേരത്തേതിനെക്കാൾ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരൾ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാൽ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ.

Scroll to Top