രണ്ട്‌ വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലാൽസൺ വെള്ളം കുടിച്ചു,ക്യാൻസറിനോട് പൊരുതിവിജയിച്ച് ലാൽസൺ ; വൈറൽ കുറിപ്പ്.

രണ്ട്‌ വർഷത്തിന് ശേഷമാണ് ലാൽസൺ വെള്ളം കുടിക്കുന്നത് .ആ സന്തോഷ വാർത്ത പങ്ക് വെക്കുകയാണ് ലാൽസൺ ഫേസ്ബുക്കിലൂടെ.ലാൽസണിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ,ഞാൻ വെള്ളം കുടിച്ചു രണ്ട് വർഷത്തിന് ശേഷം അരമണിക്കൂർ മുൻപ് എന്റെ തൊണ്ടയിൽ കൂടി ദാഹജലം ഇറങ്ങി ഇന്ന് ടെസ്റ്റ്‌ ആയിരുന്നു വെള്ളം ഇറക്കാൻ സാധിക്കുമോ എന്നറിയാനുള്ള ടെസ്റ്റ്‌ അതിൽ വിജയിച്ചു.ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം. തോൽക്കാൻ മനസ്സില്ലാതെ പോരാടി അതിനു ദൈവം തന്ന സമ്മാനം. രണ്ട് വർഷം കാത്തിരുന്നു ഞാൻ അതിനിടയിൽ നിരവധി സർജ്ജറി, അനവധി തവണ icu ഇപ്പോൾ നാല് മാസം ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ഇപ്പോഴും തൊണ്ടയിൽ ട്യൂബ് ഉണ്ട് ഫുൾ ടൈം ഓക്സിജൻ ഉണ്ട് ബെഡിൽ നിന്നു എഴുന്നേൽക്കാൻ കഴിയില്ല പക്ഷെ ഞാൻ തിരിച്ചു വരും വിധിയെ തോൽപിച്ചു ഞാൻ വരും പഴയ ലാൽസൺ ആയി. ജീവിതം പൊരുതി നേടാൻ ഉള്ളതാണെങ്കിൽ പൊരുതി നേടുക തന്നെ ചെയ്യും.സർവ്വ ശക്തൻ ദൈവത്തിനു നന്ദി ഒപ്പം എന്നെ സ്നേഹിച്ച, എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി സ്നേഹം മാത്രം.ലാൽസൺ pullu

FACEBOOK POST

Scroll to Top