‘കുര്യന് നൽകിയ സ്നേഹത്തിന് നന്ദി’ – ബ്രോ ഡാഡി റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയി ലാലു അലക്സ്

ലാലു അലക്സ് ഒരിടവേളയ്‍ക്ക് ശേഷം തകര്‍പ്പൻ പ്രകടനവുമായി തിരിച്ചെത്തിയിരിക്കുകയാണ്. ‘ബ്രോ ഡാഡി’ എന്ന ചിത്രത്തില്‍ ‘കുര്യൻ’ ആയി നടത്തിയ അഭിനയമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ബ്രോ ഡാഡി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയാണ്. ഒരു മുഴുനീള ഫാമിലി എന്റർടയിനർ ആണ് ചിത്രം.ലാലു അലക്സിന്റെ അഭിനയത്തെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്ത് എത്തിയത്.ഏതായാലും ബ്രോ ഡാഡിയെയും കുര്യനെയും സ്വീകരിച്ചവർക്ക് നന്ദി അറിയിക്കുകയാണ് ലാലു അലക്സ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ലാലു അലക്സ് തന്റെ നന്ദി അറിയിച്ചത്.

‘ഹായ് സുഹൃത്തുക്കളെ, വളരെക്കാലത്തിന് ശേഷം ഞാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമാകുകയാണ്. നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ആശംസകളും പോസ്റ്റുകളും ഞാൻ വായിക്കുന്നു. ബ്രോ ഡാഡി സിനിമയ്ക്കും കുര്യൻ മാളിയേക്കലിനും നിങ്ങൾ തന്നെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാവർക്കും നന്ദി.’ – ലാലു അലക്സ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ലൂസിഫര്‍’ എന്ന തന്‍റെ പ്രഥമ സംവിധാന സംരംഭത്തിലൂടെ തന്നെ തന്നിലെ സംവിധായകനെ പൃഥ്വിരാജ് അടയാളപ്പെടുത്തിയിരുന്നു. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സംവിധാനം ചെയ്യുന്നതിന് മുന്നേ കൊവിഡ് കാലത്തെ ആദ്യ ഇളവില്‍ അതിന്‍റെ പരിമിതികളില്‍ നിന്നുകൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമാണ് ‘ബ്രോ ഡാഡി’. പരിമിതമായ ലൊക്കേഷനുകളേ ഉപയോഗിച്ചിട്ടുള്ളുവെങ്കിലും വളരെ റിച്ചായ ഫ്രെയിമുകളിലൂടെ രണ്ട് കുടുംബങ്ങളുടെ കഥ, സൗഹൃദവും പ്രണയവും രസകരമായി അവതരിപ്പിക്കുകയാണ് ‘ബ്രോ ഡാഡി’യില്‍.

Scroll to Top