‘ജന്മദിനാശംസകൾ പ്രിയേ; പ്രിയതമയ്ക്ക് പിറന്നാൾ ചുംബനം നൽകി എം.ജി ശ്രീകുമാർ !! ഫോട്ടോസ്

1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു.ഭാര്യ ലേഖ ശ്രീകുമാറും പരിചിതമാണ്. 2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇവർക്കൊരു മകൾ കൂടെയുണ്ട്.

വിവാഹം കഴിഞ്ഞ് കുടുംബത്തിനൊപ്പം അമേരിക്കയിൽ കഴിയുകയാണ്. സിനിമഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകൾക്കിടയിൽ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ ഭാര്യയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് ശ്രീകുമാർ.

“ജന്മദിനാശംസകൾ എന്റെ പ്രിയേ.. ദൈവം നിന്നെ സന്തോഷം, ആരോഗ്യം, സമ്പത്ത് എന്നിവയാൽ അനുഗ്രഹിക്കട്ടെ.. ഒത്തിരി ഇഷ്ടം..”, ശ്രീകുമാർ ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു. ജന്മദിനത്തിൽ ഇരുവരും ഒരുമിച്ച് ഗുരുവായൂരിൽ ദർശനം നടത്തുകയും ചെയ്തു.ലേഖയും ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.

Scroll to Top