മൂ ദേവികളെന്ന് കുഞ്ചാക്കോ, പിന്നെ ഒന്നും ഓർമയില്ല, ചാക്കോച്ചനെ പഞ്ഞിക്കിട്ട് പെൺ പട : വൈറൽ വീഡിയോ.

സോഷ്യൽ മീഡിയയിൽ സജീവമാണ് മിഥുനും കുടുംബവും.ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഭാര്യ ലക്ഷ്മി മേനോനും വീഡിയോകളിലൂടെ മികച്ച പ്രകടനം ആണ് കാഴ്ച വെക്കുന്നത്. ഇപ്പോഴിതാ വൈറൽ ആകുന്നത് ലക്ഷ്മി പങ്കുവെച്ച വീഡിയോ ആണ്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോബോബനും ഭാര്യ പ്രിയയുമൊത്തുള്ള വീഡിയോ ആണ് പോസ്റ്റ്‌.

ഇരുവരും ദുബായിൽ എത്തിയപ്പോഴുള്ള വീഡിയോ ആണ് ഇത്.ഇവരുടെ കൂടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചുവും ഉണ്ട്.പീച് കളറിൽ ഗോൾഡൻ വർക്ക് ചെയ്ത ലോങ്ങ് കുർത്ത ധരിച്ചാണ് മൂന്നുപേരും പോസ് ചെയ്തത്. ആർ ജെ മിഥുൻ മൂന്നുപേരുടെയും വീഡിയോ എടുക്കുന്നതിനടിയിൽ ‘ഹായ് മൂദേവികൾ’ എന്ന് പറഞ്ഞുകൊണ്ട് കുഞ്ചാക്കോ ഓടിവരുകയായിരുന്നു.അതോടെ കുഞ്ചാക്കോ ബോബനെ പഞ്ഞിയ്ക്ക് ഇടാൻ ഒരുങ്ങി പെൺ പട. മൂന്നു ദേവികൾ എന്ന് പറഞ്ഞാണ് താരം തടി തപ്പിയത്.

Scroll to Top